പി.സി.ഡബ്ല്യു.എഫ് ബഹ്‌റൈൻ ഓണോത്സവം 2024 പോസ്റ്റർ പ്രകാശനം ചെയ്തു

New Project (10)

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ബഹ്‌റൈൻ ചാപ്റ്റർ നേതൃത്വത്തിൽ ഓണോത്സവം 2024, സെപ്റ്റംബർ 27ന് ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു.

“വന്നോണം, തിന്നോണം, പൊന്നോണം, കളറാക്കിക്കോണം” എന്ന ഈ പൊന്നോണം മഹോത്സവത്തിൽ, വിഭവ സമൃദ്ധമായ ഓണസദ്യ, പൂക്കള മത്സരം, ഉറിയടി, വടംവലി, ഓണപ്പാട്ട്, തിരുവാതിര, നാടൻപാട്ട്, കുട്ടികളുടെ പുലിക്കളി, വഴുമര കയറ്റം, വിവിധ മത്സര ഇനങ്ങൾ എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

PCWF ബഹ്‌റൈൻ സനാബിസ് ഏരിയ ഹൌസിൽ ചേർന്ന യോഗത്തിൽ, രക്ഷാധികാരി ബാലൻ കണ്ടനകം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശിഹാബ് വെളിയങ്കോടിന് ഓണോത്സവം പോസ്റ്റർ നൽകി പ്രകാശനം ചെയ്തു. ഹസൻ വിഎം മുഹമ്മദ് (കൺവീനർ), സദാനന്ദൻ കണ്ണത്ത് (കോർഡിനേറ്റർ), പി ടി അബ്ദുറഹ്മാൻ (ട്രഷറർ), ഫിറോസ് വെളിയങ്കോട് (വൈസ് ചെയർമാൻ), സജ്‌ന ഷറഫ് (ചെയർപേഴ്സൺ), നസീർ പൊന്നാനി, ജസ്‌നി സെയ്ത് (ജോയിന്റ് കൺവീനർമാർ), ഷറഫ് വിഎം, റംഷാദ് റഹ്മാൻ, മുസ്തഫ കൊലക്കാട്, വിജീഷ് കട്ടാസ്, മാജിദ്, സൈതലവി, നബീൽ, നൗഷാദ്, റയാൻ സെയ്ത്, ലൈല റഹ്മാൻ, സിതാര നബീൽ, ബുഷ്‌റ ഹസൻ എന്നിവരെ പ്രോഗ്രാം കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.

പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ PCWF ജനറൽ സെക്രട്ടറി ഷഫീഖ് പാലപ്പെട്ടി സ്വാഗതവും നസീർ പൊന്നാനി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!