മനാമ: കേരള കാത്തലിക് അസോസിയേഷൻ ഓണം പൊന്നോണം 2024 എന്ന പേരിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. കെ.സി.എ അങ്കണത്തിൽ നടന്ന വർണാഭ ചടങ്ങിൽ ബി.എഫ്.സി മാർക്കറ്റിങ് ഹെഡ് ആനന്ദ് നായർ ഓണാഘോഷ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചു. അതോടൊപ്പം ഓണം പോന്നോണം 2024 ഓണസദ്യയുടെ ടിക്കറ്റ് ലോഞ്ചിങ് സെറിമണിയും നടന്നു.
കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ, വൈസ് പ്രസിഡന്റ് ലിയോ ജോസഫ്, മെമ്പർഷിപ് സെക്രട്ടറി സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ട്രഷറർ നവീൻ എബ്രഹാം, അസി.ട്രഷറർ നിക്സൺ വർഗീസ്, സ്പോർട്സ് സെക്രട്ടറി സോവിച്ചൻ ചേന്നട്ടുശേരി, എന്റർടെയിൻമെന്റ് സെക്രട്ടറി ജിയോ ജോയ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, കോർ ഗ്രൂപ് ചെയർമാൻ അരുൾദാസ് തോമസ്.
ഓണാഘോഷ കമ്മിറ്റി ചെയർമാൻ നിത്യൻ തോമസ്, വൈസ് ചെയർമാൻ ഫിലിപ്പ് ജോൺ, പ്രോഗ്രാം കൺവീനർമാരായ ആയ റോയ് സി.ആന്റണി, റോയ് ജോസഫ്, ജോഷി വിതയത്തിൽ എന്നിവർ സംസാരിച്ചു. കെ.സി.എ വനിതവിഭാഗം പ്രതിനിധികളും, കെ.സി.എ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഓണാഘോഷമത്സരങ്ങൾ സെപ്റ്റംബർ ആറിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലെ ഓണപ്പുടവ മത്സരത്തോടെ ആരംഭിക്കും. വടംവലി സെപ്റ്റംബർ 12ന് നടക്കും. വടംവലി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ ഒമ്പതിന് മുമ്പ് രജിസ്റ്റർ ചെയ്യണം. മത്സരങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക് കെ.സി.എ ഓഫിസുമായോ, അതത് മത്സര കൺവീനറുമായോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.