മനാമ: ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ചു യാത്ര തിരിക്കുന്ന, ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ എക്സിക്യൂട്ടീവ് അംഗവും, മുൻ ട്യൂബ്ലി – സൽമാബാദ് ഏരിയ പ്രസിഡന്റും ആയിരുന്ന മഹേഷ് ടി മാത്യുവിന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ, ഏരിയ കമ്മിറ്റികൾ യാത്രയയപ്പ് നൽകി. ദേശീയ കമ്മിറ്റിയുടെ ഉപഹാരം ഐ.വൈ.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഷിബിൻ തോമസ് കൈമാറി. മഹേഷ് ടി മാത്യു സംഘടനക്ക് നൽകിയ പിന്തുണ എന്നും ഓർമ്മിക്കുന്നതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ പ്രസിഡന്റ് നവീൻ ചന്ദ്രൻ കൈമാറി. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, ദേശീയ മെമ്പർഷിപ് കൺവീനർ സ്റ്റെഫി സാബു, ഏരിയ സെക്രട്ടറി ഷാഫി വയനാട്, ഏരിയ അംഗം സുകുമാരൻ എന്നിവർ സന്നിഹിതർ ആയിരുന്നു.