കുറഞ്ഞ വരുമാനക്കാർക്ക് ‘സ്പോക്കൺ ഇംഗ്ലീഷ്’ ക്ലാസ്സുമായി ഇന്ത്യൻ ലേഡീസ് അസോസിയേഷൻ

New Project (6)

മ​നാ​മ: കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കാ​യു​ള്ള ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ൻ (ഐ.​എ​ൽ.​എ) സ്‌​പോ​ക്ക​ൺ ഇം​ഗ്ലീ​ഷ് ക്ലാ​സു​ക​ൾ തു​ട​ങ്ങി. ഐ.​എ​ൽ.​എ​യു​ടെ 25 ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ബ​ഹ്‌​റൈ​നി​ൽ താ​മ​സി​ക്കു​ന്ന എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലെ​യും താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള​വ​ർ​ക്കാ​യി ഇം​ഗ്ലീ​ഷ് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

 

ലീ​ഡ​ർ​ഷി​പ് എ​ക്‌​സ​ൽ ക​ൺ​സ​ൾ​ട്ട​ൻ​സി സി.​ഇ.​ഒ​യും സ്ഥാ​പ​ക​യാ​യ ടോ​സി​ൻ അ​രോ​വോ​ജോ​ലു, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പി.​ആ​ർ.​ഒ ആ​ൻ​ഡ് ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് സു​ധീ​ർ തി​രു​നി​ല​ത്ത് എ​ന്നി​വ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ചെ​ല​വേ​റി​യ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫീ​സ് താ​ങ്ങാ​ൻ പ​റ്റാ​ത്ത​വ​ർ​ക്കാ​യാ​ണ് ഐ.​എ​ൽ.​എ​യു​ടെ ക​മ്യൂ​ണി​റ്റി ഔ​ട്ട്‌​റീ​ച്ച് പ്രോ​ജ​ക്റ്റു​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇം​ഗ്ലീ​ഷി​ൽ അ​ടി​സ്ഥാ​ന ആ​ശ​യ​വി​നി​മ​യ വൈ​ദ​ഗ്ധ്യം നേ​ടു​ന്ന​തി​ന് സ​ഹാ​യി​ക്കു​ക, ജോ​ലി​യി​ലും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളി​ലും കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​ൻ പ്രാ​പ്ത​രാ​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം.

 

 

ര​ണ്ടു മാ​സ​മാ​ണ് കോ​ഴ്സ് കാ​ലാ​വ​ധി. ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ ക്ലാ​സു​ണ്ടാ​യി​രി​ക്കും. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ ആ​റു വ​രെ​യും ശ​നി​യാ​ഴ്ച​ക​ളി​ൽ ആ​റു മു​ത​ൽ എ​ട്ടു വ​രെ​യു​മാ​ണ് ക്ലാ​സ്.

ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​നി​ൽ വെ​ച്ചാ​ണ് ക്ലാ​സു​ക​ൾ (വി​ല്ല ന​മ്പ​ർ 764, റോ​ഡ് ന​മ്പ​ർ 3014, ബ്ലോ​ക്ക് ന​മ്പ​ർ 330, ബു-​ഗ​സ​ൽ). 10 ദി​നാ​റാ​ണ് ഫീ​സ്. നാ​മ​മാ​ത്ര​മാ​യ ഈ ​ഫീ​സ് അ​ട​യ്‌​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കു​ള്ള സ്‌​പോ​ൺ​സ​ർ​ഷി​പ് ഏ​ർ​പ്പാ​ടാ​ക്കും. ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​ർ​ക്ക് ചേ​രാം. ഇ​നി​യും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നും ബ​ന്ധ​പ്പെ​ടു​ക: 33560046, 39257150 36990111

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!