മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ബഹ്‌റൈനിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രസവ ചികിത്സ ലഭ്യമാണെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പത്രകുറിപ്പില്‍ അറിയിച്ചു. സാധാരണ പ്രസവവും സിസേറിയനും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ നിര്‍വഹിക്കാം. നവജാത ശിശുക്കള്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കുന്ന നിയോ നാറ്റോളജി വിഭാഗവും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലേബര്‍ ആന്‍ഡ് ഡെലിവറി വിഭാഗവും ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ഉണ്ട്. കൂടാതെ, കണ്‍സള്‍ട്ടന്റിന് കീഴില്‍ ബഹ്‌റൈനിലെ നാലു പ്രശസ്ത സ്‌പെഷിലിസ്റ്റ് ഗൈനക്കോളേജിസ്റ്റുമാരാണ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. ഇതുവഴി സമഗ്രവും, കൃത്യതയാര്‍ന്നതുമായ പ്രസവ പരിചരണം ഉറപ്പു നല്‍കാനാകുന്നു.
ഗള്‍ഭകാലം തുടങ്ങുന്നത് മുതല്‍ പ്രസവം വരെയുളള കണ്‍സള്‍ട്ടേഷനും വിവിധ ടെസ്റ്റുകളും ഉള്‍പ്പെടുന്ന സമ്പൂര്‍ണ്ണ മെറ്റേണിറ്റി പാക്കേജുകളും ലഭ്യമാണ്. ഗർഭപാത്രം നീക്കം ചെയ്യുന്ന ആധുനിക ശസ്ത്രക്രിയായ ലാപ്രോസ്‌കോപിക് ഹിസ്റ്റരക്ടമി, അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യുന്ന ലാപ്രോസ്‌കോപിക്ക് ഒവേറിയന്‍ സിസ്റ്റക്ടമി എന്നിവയും താങ്ങാവുന്ന നിരക്കിൽ ലഭിക്കും. പ്രസവ സംബന്ധമായ വിവിധ പാക്കേജുകളും ഗൈനക്കോളജി വിഭാഗത്തില്‍ ലഭ്യമാണ്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ അത്യാധുനിക ചികിത്സ ലഭ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
ഈ ഓഫര്‍ രോഗികള്‍ പ്രയോജനപ്പെടുത്തണമെന്നും മാനേജ്‌മെന്റ് അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗ് അപ്പോയിന്റ്‌മെന്റുകള്‍ക്കുമായി 17288000, 16171819 നമ്പറുകളിലോ, പ്രത്യേക കൗണ്‍സിലിംഗ് ഓഫീസറെ 33640007 എന്ന നമ്പറിലോ ബന്ധപ്പെടാം.
ആരോഗ്യരംഗത്തെ മികവിന് പ്രശസ്തമായ ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ഏറ്റവും മികച്ച പരിചരണം നല്‍കാനും സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ വളരെ കൃത്യതയോടെ നടത്താനും ഉതകുന്ന അത്യാധുനിക സാങ്കേതികവിദ്യയും ഉയര്‍ന്ന വൈദഗ്ധ്യമുള്ള മെഡിക്കല്‍ പ്രൊഫഷണലുകളുടെയും നിരയും ഡിജിറ്റല്‍ ഓപ്പറേഷന്‍ തീയേറ്ററുമുണ്ട്. യൂറോളജി, ലാപ്രോസ്‌കോപ്പിക് ആന്റ് ജനറല്‍ സര്‍ജറി, ഗ്യാസ്‌ട്രോഎന്‍ട്രോളജി, കാര്‍ഡിയോളോജി തുടങ്ങിയ അത്യാധുനിക വിഭാഗങ്ങള്‍ ഷിഫ അല്‍ ജസീറ ആശുപത്രിയിലുണ്ട്.