മനാമ: ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ കൊല്ലം പാർലമെൻ്റംഗം എൻ കെ പ്രേമചന്ദ്രൻ എംപിയും കരുനാഗപ്പള്ളി MLA സി ആർ മഹേഷും സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനം സന്ദർശിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്റുദ്ധീൻ തങ്ങളുടെയും ജനറൽ സെക്രട്ടറി എസ്. എം അബ്ദുൽ വാഹിദിൻ്റെയും നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. KMCC ബഹ്റൈൻ ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, വൈസ് പ്രസിഡണ്ട് ശഹീർ കാട്ടാമ്പള്ളി, സമസ്ത സഹയാത്രികനും ജീവകാരുണ്യ പ്രവർത്തകനുമായ റഹീം വാവാ കുഞ്ഞ്, സാമൂഹ്യ പ്രവർത്തകൻ നിസാർ കൊല്ലം തുടങ്ങിയവരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
ഇസ്‌ലാമിക വിശ്വാസത്തെ സംബന്ധിച്ചും ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും കൃത്യതയോടെ പറയാനും നിർവ്വഹിക്കുവാനും, യഥാവിധി വ്യാഖ്യാനിക്കുവാനും മികവും പാണ്ഡിത്യവുമുള്ള മത സാംസ്കാരിക വൈജ്ഞാനിക പണ്ഡിതസഭയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നും അതിൻ്റെ കീഴ്ഘടകമായി ബഹ്റൈനിലും ക്യാപിറ്റൽ കമ്മ്യൂണിറ്റി സെൻ്ററിൻ്റെ സഹകരണത്തോടെ സമസ്ത പ്രവർത്തിച്ചു വരുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമണ്ടെന്നും പ്രഭാഷണമധ്യേ NK പ്രേമചന്ദ്രൻ എം പി പറഞ്ഞു.
സമസ്ത ബഹ്റൈൻ വൈസ് പ്രസിഡണ്ട് ഹാഫിള് ശറഫുദ്ധീൻ മൗലവി, മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ സദർ മുഅല്ലിം അശ്റഫ് അൻവരി ചേലക്കര, മദ്റസ അധ്യാപകരായ കാസിം മൗലവി, അബ്ദുറഹ്‌മാൻ മൗലവി, സൈദ് മുസ്‌ലിയാർ, SKSSF ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, സമസ്ത ഗലാലി ഏരിയ കമ്മിറ്റി ഭാരവാഹികളായ ഷാജഹാൻ കടലായി, ഇർശാദ്, സമസ്ത മനാമ ഏരിയ കമ്മിറ്റി ഭാരവാഹികളായ ശൈഖ് റസാഖ്, അബ്ദുൾ റൗഫ്, റഫീഖ് എളയിടം, മുഹമ്മദ് സ്വാലിഹ്, SKSSF മീഡിയ കൺവീനർ മുഹമ്മദ് ജസീർ തുടങ്ങിയവരും സമസ്ത പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.