സമസ്ത ബഹ്‌റൈൻ മനാമ ഏരിയ മൗലിദുന്നബി സംഗമം നാളെ

New Project (15)

മനാമ: “പ്രവാചകൻ (സ്വ) പ്രകൃതവും പ്രഭാവവും” എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ മനാമ ഏരിയ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 40 ദിവസം നീണ്ടു നിൽക്കുന്ന മീലാദ് കാമ്പയിൻ 2024 ൻ്റെ ഭാഗമായി റബീഉൽ അവ്വൽ 1 മുതൽ നടന്നു വരുന്ന മൗലിദ് മജ്ലിസിൻ്റെ സമാപനം “മൗലിദുന്നബി സംഗമം” ആയിരത്തോളം പേരെ പങ്കെടുപ്പിച്ചു കൊണ്ട് 2024 സെപ്റ്റമ്പർ 14 ശനിയാഴ്ച രാത്രി 8.30 ന് ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെടും.സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ മദ്ഹു റസൂൽ പ്രഭാഷണത്തിനും ദുആയ്ക്കും നേതൃത്വം നൽകും.

കൂടാതെ വിവിധ ദിവസങ്ങളിലായി നൂറുൻ അലാ നൂർ വിദ്യാർത്ഥി ഫെസ്റ്റ് മദ്റസ ഹാളിൽ വെച്ച് നടക്കുമെന്നും മീലാദ് കാമ്പയിനിൻ്റെ സമാപന സംഗമം 2024 ഒക്ടോബർ 11 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ മനാമ പാകിസ്ഥാൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 3912 8941, 3510 7554.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!