മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ, സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി ആരോഗ്യ സംരക്ഷണ ക്യമ്പയിന്റെ ഭാഗമായി അദ്‌ലിയ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഐ.വൈ.സി.സി യുടെ
46-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പാണിത്.
2024 സെപ്റ്റംബർ 27 വെള്ളിയാഴ്ച രാവിലെ 8 മുതൽ നടക്കുന്ന ക്യാമ്പിൽ “ടോട്ടൽ കൊളസ്‌ട്രോൾ, കിഡ്നി ഫങ്ഷൻ, ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, ലിവർ ഫങ്ഷൻ, യൂറിക് ആസിഡ്, ബോഡി മാസ് ഇൻടെക്സ് തുടങ്ങിയ ടെസ്റ്റുകളും സൗജന്യ ഡോക്‌ടർ കൺസൽട്ടേഷനും ലഭ്യമാണ്. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും 36008770, 37509203, 37073177, 38285008 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.