ടി.പത്മനാഭന് ബഹ്‌റൈൻ കേരളീയ സമാജം കഥാകുലപതി പുരസ്‌കാരം സമ്മാനിച്ചു

WhatsApp Image 2024-09-21 at 2.16.14 PM

മനാമ: കഥാരചനയുടെ 75- മത് വാർഷികം ആഘോഷിക്കുന്ന ടി.പത്മനാഭന് ബഹ്‌റൈൻ കേരളീയ സമാജം കഥാകുലപതി പുരസ്‌കാരം സമ്മാനിച്ചു. ബഹ്‌റൈൻ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ് പുരസ്‌കാരം സമ്മാനിച്ചു. സമാജം ആസ്ഥാനത്തു നടന്ന ചടങ്ങിൽ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.

ഒരുപാട് മലയാളി സംഘടനകളുടെ ആതിഥ്യം സ്വീകരിച്ചിട്ടുള്ള തനിക്ക് ബഹ്റൈൻ കേരളീയ സമാജവും ഒരത്ഭുതം തന്നെയാണെന്ന് ടി.പത്മനാഭൻ പറഞ്ഞു. സമാജം പ്രവർത്തനങ്ങൾ മാതൃകയാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹ്റൈൻ കേരളീയ സമാജത്തിൽ നിന്നുള്ള ബന്ധങ്ങളുടെ ഊഷ്മളത തന്നെ ഒരു കഥ തന്നെ എഴുതാൻ നിർബന്ധിതനാക്കിയതും അദ്ദേഹം ഓർത്തെടുത്തു.

വെള്ളിയാഴ്ച്ച രാവിലെ നടന്ന പൂക്കള മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ വൈകീട്ട് നടന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്തു. തുടർന്ന് കെ.എസ്. ചിത്രയുടെ നേതൃത്വത്തിൽ ഭാവഗീതങ്ങൾ എന്ന സംഗീതനിശ അരങ്ങേറി. മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നീ ഗായകർ പങ്കെടുത്തു. രവീന്ദ്രൻ മാസ്റ്ററിന്റെയും ജോൺസൻ മാസ്റ്ററിന്റെയും ഗാനങ്ങൾ മാത്രം കോർത്തിണക്കിക്കൊണ്ട് അവതരിപ്പിച്ച പരിപാടി കാണാൻ ഒട്ടേറെപേരെത്തി. ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതവും ട്രഷറർ ദേവദാസ് കുന്നത്ത് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!