മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം (MGCF) ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 25 ന് സംഘടിപ്പിക്കുന്ന മത്സരത്തിൽ ചേരാനാഗ്രഹിക്കുന്ന 18 വയസ്സിന് മുകളിൽ പ്രായമായ എല്ലാ സ്ത്രീ പുരുഷന്മാർക്കും താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ പേര് രജിസ്ട്രർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. ബഹ്റൈനിൽ താമസിക്കുന്ന മലയാളം അറിയാവുന്ന ഏതൊരാൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
മത്സരദിവസം 5 മിനിട്ട് മുന്നേ നൽകുന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കണം. ഗാന്ധിയൻ ചിന്തകൾ സമകാലികമായി കോർത്തിണക്കയായിരിക്കും വിഷയം നൽകുന്നത്. പവിഴദ്വീപിലെ മുഴുവൻ പ്രസംഗകരെയും മത്സരത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി മഹാത്മാഗാന്ധി കൾച്ചറൽഫോറം പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി ദീപാ ജയചന്ദ്രൻ, പ്രസംഗമത്സര കൺവീനർ അനിൽ യു.കെ എന്നിവർ അറിയിച്ചു. ഒക്‌ടോബർ 31 ന് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും അനിൽ യു.കെ -39249498, ദീപാ ജയചന്ദ്രൻ – 36448266, ബബിന സുനിൽ – 37007608 എന്നിവരുമായി ബന്ധപ്പെടുക.