മനാമ: ഇസ്‌ലാമിക ദർശനത്തിന്റെ പ്രായോഗികമായ മാതൃകയാണ് തന്റെ ജീവിതത്തിലൂടെ മുഹമ്മദ് നബി ലോകത്തിനു സമർപ്പിച്ചതെന്ന് ജമാൽ നദ്‌വി പറഞ്ഞു. ഫ്രന്റ്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ വെസ്റ്റ് റിഫയിലെ ദിശ സെന്ററിലും ഈസാ ടൗണലെ അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിലും നടത്തിയ പൊതു പ്രഭാഷണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക സ്നേഹം എന്നത് അദ്ദേഹത്തിന്റെ ജീവിത മാതൃകയെ പിന്തുടരൽ ആണ്. ഇസ്‌ലാം എന്നത് മനുഷ്യ പ്രകൃതിയോട് അങ്ങേയറ്റം ഇണക്കമുള്ളതും ചേർന്ന് നിൽക്കുന്നതുമാണ്. മനുഷ്യ ജീവിതത്തിൽ ഇസ്‌ലാം നടപ്പിലാക്കുന്നതിന്റെ പ്രായോഗിക രൂപമാണ് നബിയുടെ ജീവിതം. മുഹമ്മദ് നബി ലോകത്തിനു മുന്നിൽ സമർപ്പിച്ച ആശയാദർശങ്ങൾക്ക് എല്ലാ കാലത്തും ഏറെ പ്രസക്തി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏരിയ ആക്ടിംഗ് പ്രസിഡൻറ് അഹ്മദ് റഫീഖ്, സെക്രട്ടറി മൂസ കെ. ഹസൻ, ഇർഷാദ് എന്നിവരും സംസാരിച്ചു. ഉബൈസ് തൊടുപുഴ, നജാഹ് കൂരങ്കോട്, മഹമൂദ് മായൻ, നൗഷാദ്, മുസ്തഫ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.