മനാമ: കേരള നേറ്റിവ് ബാൾ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. വിശിഷ്ടാതിഥികളായി എം. വിൻസെന്റ് എം.എൽ.എ, ഫ്രാൻസിസ് കൈതാരത്ത്, മോനി ഓടിക്കണ്ടത്തിൽ, രാജു കല്ലുമ്പുറം, ബോബി പാറയിൽ, ഇ.വി. രാജീവൻ, രാജേഷ് പെരുങ്ങുഴി, തോമസ് ഫിലിപ്പ്, ഷാജിൽ ആലക്കൽ എന്നിവർ പങ്കെടുത്തു. രഞ്ജിത്ത് കുരുവിള (ചെയർമാൻ), മോബി കുര്യാക്കോസ് (പ്രസിഡന്റ്), രൂപേഷ് (സെക്രട്ടറി) എന്നിവർ സന്നിഹിതരായിരുന്നു.
ഒക്ടോബർ നാലിന് നടത്തുന്ന ഞറള്ളോത്ത് ഡേവിഡ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള നാടൻപന്തുകളി മത്സരം പോസ്റ്റർ പ്രകാശനം എം.എൽ.എ നിർവഹിച്ചു. കോട്ടയം നിവാസികളുടെ കായിക വിനോദമായ നാടൻപന്തുകളി കേരളത്തിലെ എല്ലാ ജില്ലക്കാർക്കും പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി രഞ്ജിത്ത് കുരുവിള 3734 5011, മോബി കുര്യാക്കോസ് 3337 1095, രൂപേഷ് 3436 5423 എന്നിവരുമായി ബന്ധപ്പെടാം.