മനാമ: പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ സെപ്റ്റംബർ 27ന് സനദ് ബാബാ സിറ്റി ഹാളിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും കൂടാതെ വർണ വൈവിധ്യങ്ങളായ നിരവധി കലാപരിപാടികളുമാണ് ഓണാരവത്തിൽ ഒരുക്കിയിരിക്കുന്നത്.
സുനു കുരുവിള (പ്രോഗ്രാം കൺവീനർ), ശ്യാം എസ്.പിള്ള, വിഷ്ണു പി. സോമൻ (ജോയന്റ് കൺവീനർമാർ) വിഷ്ണു. വി, ജയേഷ് കുറുപ്പ്, വര്ഗീസ് മോടിയിൽ, മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, സുഭാഷ് തോമസ്, ബോബി പുളിമൂട്ടിൽ, വിനീത് വി.പി, അരുൺ പ്രസാദ്, രഞ്ജു ആര്. നായർ, അനിൽ കുമാർ, റെജി ജോർജ്, ഷീലു വർഗീസ്, സിജി തോമസ്, ദയാ ശ്യാം തുടങ്ങിയവരും ഓണം കമ്മിറ്റിയിലുള്ള മറ്റു അസോസിയേഷൻ അംഗങ്ങളും നേതൃത്വം നൽകുന്ന ഓണാരവത്തിൽ സജീഷ് പന്തളം ഒരുക്കുന്ന പൂക്കളം, സഹൃദയ കലാസംഘം അവതരിപ്പിക്കുന്ന നാടൻ പാട്ട്, പാപ്പാ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള, സാംസ ലേഡീസ് വിങ് അവതരിപ്പിക്കുന്ന തിരുവാതിര, ടീം കിലുക്കം അവതരിപ്പിക്കുന്ന മിമിക്സ് പരേഡ്, അസോസിയേഷൻ ഏരിയ കമ്മിറ്റികൾ പങ്കെടുക്കുന്ന വടംവലി, അസോസിയേഷൻ അംഗങ്ങൾ അണിനിരക്കുന്ന ഘോഷയാത്ര, മറ്റു വിവിധ നൃത്ത ഇനങ്ങൾ തുടങ്ങി അനേകം ഓണാഘോഷ പരിപാടികളും ഓണക്കളികളും കുട്ടികളുടെ വിവിധ മത്സയിനങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അവതാരകന്: അജു റ്റി കോശി. കൂടുതൽ വിവരങ്ങൾക്ക് 39571778, 34109491, 36970480 നമ്പറുകളിൽ ബന്ധപ്പെടുക.