ആട്ടവും പാട്ടുമായി ഷിഫ അല്‍ ജസീറ ഓണാഘോഷം

New Project (39)

മനാമ: ആട്ടവും പാട്ടും മാവേലിയും പുലിക്കളിയുമായി ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ ഓണം ആഘോഷിച്ചു. ഓണപ്പൂക്കളം, ഘോഷയാത്ര, ഓണപ്പാട്ടുകള്‍, തിരുവാതിരിക്കളി, സൂഫി ഡാന്‍സ്, വിവിധ ഓണക്കളികള്‍, വടംവലി തുടങ്ങിയവ ആഘോഷത്തെ ആവേശകരമാക്കി. വര്‍ണാഭമായ ഘോഷയാത്രയോടെയാണ് മലയാളികളുടെ മഹോത്സവാഘോഷത്തിന് തുടക്കമായത്. മാവേലിയും ചെണ്ട വാദ്യ മേളങ്ങളും പുലിക്കളിയും മുത്തുക്കുടകളും താലപ്പൊലിയും അകമ്പടി നിന്ന ഘോഷയാത്രയില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് അണിനിരന്നു.

തുടര്‍ന്ന് ഗൃഹാതുരത്വം നിറഞ്ഞ ഓണപാട്ടുകളുമായി സൗമ്യ-കീര്‍ത്തി ടീമും പഴയ സിനിമ പാട്ടുകളുമായി ഡോ. ഷംനാദ്-സക്കീര്‍ ടീമും വേദിയിലെത്തി. സപെഷ്യലിസ്റ്റ് സര്‍ജന്‍ ഡോ. സുബ്രഹ്‌മണ്യന്‍, ഓര്‍ത്തോഡോണ്ടിഷ്റ്റ് രാഹുല്‍ രാജീവ്, അസ്ഫ ഫാത്തിമ നസീര്‍ എന്നിവരും ഗാനം ആലപിച്ചു. സൗമ്യ ആന്റ് ടീമിന്റെ തിരുവാതിരക്കളി, നീതു ആന്റ് ടീമിന്റെ ഡാന്‍സ്, മിഥുനയുടെ നേതൃത്വത്തില്‍ ഫാര്‍മസി ടീമിന്റെ ഫ്യൂഷന്‍ ഡാന്‍സ്, ഹയയുടെ സിംഗിള്‍ ഡാന്‍സ് എന്നിവയും അരങ്ങേറി.

വെള്ളയുടുപ്പിട്ട് പതിഞ്ഞ താളത്തില്‍ കറങ്ങുന്ന ചുവടുകളുമായി ഷിബിലി വേദിയിലെത്തിച്ച സൂഫി ഡാന്‍സ് ആഘോഷത്തിന് പൊലിമയേറ്റി. സംഗീതം മാത്രം പാശ്ചാത്തലമാക്കി പരമ്പരാഗത തുര്‍ക്കി ശൈലിയില്‍ അവതരിപ്പിച്ച സൂഫി ഡന്‍സ് പ്രേക്ഷകരുര്‍ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു.

പരമ്പരാഗതമായ ഓണസദ്യക്കുശേഷം ലെമണ്‍-സ്പൂണ്‍ റെയ്‌സ്, കുളം കര, വടംവലി തുടങ്ങിയവയില്‍ മത്സരങ്ങള്‍ അരങ്ങേറി. ലെമണ്‍-സ്പൂണ്‍ റെയ്‌സില്‍ ജിഷ്ണക്ക് ഒന്നാം സ്ഥാനം ലഭിച്ചു. താജ്, ലിസി എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. കുളം കര മത്സരത്തില്‍ താജിനാണ് ഒന്നാം സ്ഥാനം. പ്രിയങ്ക, ജെനി എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. വനിതാവിഭാഗം വടംവലിയില്‍ ലിജു ടീമും പുരുഷ വിഭാഗത്തില്‍ മാര്‍ക്കറ്റിംഗ്-ഇന്‍ഷുറന്‍സ് ടീമും ഒന്നാം സ്ഥാനം കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ രണ്ടും പുരുഷ വിഭാഗത്തില്‍ ആറും ടീമുകള്‍ വടംവലിയല്‍ കരുത്ത് തെളിയിക്കാന്‍ രംഗത്തിറങ്ങി.

 

സിഇഒ ആന്റ് ഡയരക്ടര്‍ ഹബീബ് റഹ്‌മാന്‍, ഡയരക്ടര്‍ ഷബീര്‍ അലി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. സായ് ഗിരിധര്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ് മജീദ്, കണ്‍സള്‍ട്ടന്റ് ഗാസ്‌ട്രോ എന്‍ടറോളജിസ്റ്റ് ഡോ. ഹിഷാം മുഹമ്മദ് ജലാല്‍ അമര്‍, കണ്‍സള്‍ട്ടന്റ് അനസ്‌തേഷ്യോളജിസ്റ്റ് ഡോ. ആദെല്‍ മുഹമ്മദ് ഗമാല്‍, കണ്‍സള്‍ട്ടന്റ് നിയോ നാറ്റോളജിസ്റ്റ് ഡോ. അബ്ദുല്‍ ഹാദി, മുതിര്‍ന്ന ഡോക്ടര്‍മാരായ ചന്ദ്രശേഖരന്‍ നായര്‍, പ്രേമാനന്ദന്‍, അലീമ, മറ്റ് ഡോക്ടര്‍മാര്‍, മാനേജര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.

 

പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ ഉച്ചക്ക് 12 ന് തുടങ്ങിയ ആഘോഷം വൈകീട്ട് അഞ്ചുവരെ നീണ്ടു. റാഫിള്‍ ഡ്രോയില്‍ ഹസ്ബുള്ള ജേതാവായി. സുല്‍ഫീക്കര്‍ കബീര്‍, ആന്‍സി അച്ചന്‍കുഞ്ഞ് എന്നിവര്‍ അവതരാകരായി. ഗണേഷന്‍ മാവേലിയായി വേഷമിട്ടു.
ആഘോഷഷത്തിന് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സക്കീര്‍ ഹുസൈന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മൂസ അഹമ്മദ്, ഫിനാന്‍സ് മാനേജര്‍ ഫൈസല്‍ മടത്തൊടി, എച്ച്ആര്‍ മാനേജര്‍ ഷഹഫാദ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നൗഫല്‍ ടിസി, ജനറല്‍ സൂപ്പര്‍വൈസര്‍ ഷാജി, ഷേര്‍ളിഷ് ലാല്‍, ദീപ, മായ, പിഎം അനസ്, സാദിഖ്, നസീര്‍ പാണക്കാട്, മുഹമ്മദ് യാസിന്‍, സമദ്, അമല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!