മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ (കെ.സി.ഇ.സി.) അംഗങ്ങളായ ദേവാലയങ്ങളിലെ മുതിര്‍ന്നവര്‍ക്കായി “ബൈബിള്‍ ക്വിസ് മത്സരം” സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 മുതല്‍ ബഹ്റൈന്‍ മാര്‍ത്തോമ്മാ പാരീഷില്‍ വച്ചാണ് മത്സരം നടത്തിയത്. കെ.സി.ഇ.സി. വൈസ്പ്രസിഡണ്ട് റവ. ബിജു ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളണത്തിന് കണ്‍വീനര്‍ പ്രിന്‍സ് മാത്യൂ സ്വാഗതവും റവ. മാത്യൂസ് ഡേവിട്, റവ. അനൂപ് സാം, ജോണ്‍ ഏബനേസര്‍, ആശംസകളും അറിയിച്ചു.
റവ. ബിബിന്‍സ് മാത്യൂസ് ഓമനാലി ക്വിസ് മാസ്റ്ററായി പ്രവര്‍ത്തിച്ചു. ബഹ്റൈന്‍ സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഒന്നാം സ്ഥാനവും ബഹ്റൈന്‍ മലയാളി സി. എസ്സ്. ഐ. പാരീഷ്, ബഹ്റൈന്‍ സി. എസ്സ്. ഐ. സൗത്ത് കേരളാ ഡയോസിസ് എന്നീ ദേവാലയങ്ങള്‍ രണ്ടാം സ്ഥാനവും ബഹ്റൈന്‍ മാര്‍ത്തോമ്മാ പാരീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പങ്കെടുത്ത ഏവരോടും ഉള്ള നന്ദി കെ.സി.ഇ.സി. ജനറല്‍ സെക്രട്ടറി ജെയിംസ് ബേബി അറിയിച്ചു.