ദീർഘ കാലമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന കല്യാൺ ജുവെല്ലേഴ്‌സ് കുടുംബത്തിന് ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രത്യേകാതിഥികളായി പങ്കെടുക്കാൻ ക്ഷണം ലഭിച്ചു . ഇതേതുടർന്ന് കല്യാൺ സിഎംഡി TS കല്യാണരാമൻ , എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ , രമേഷ് കല്യാണരാമൻ , TS കല്യാണരാമന്റെ മരുമകനും കല്യാൺ ഡെവലപ്പേഴ്‌സ് മാനേജിങ് ഡയറക്ടറുമായ കാർത്തിക് എന്നിവർ ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തും. ഇന്ത്യൻ സമയം 7 മണിക്കാണ് രാഷ്‌ട്രപതി ഭവനിൽ ചടങ്ങ് നടക്കുക. ചരിത്രത്തിലെ ഏറ്റവും വലിയ സത്യപ്രതിജ്ഞാ ചടങ്ങാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്.
രാത്രിയിലെ പ്രത്യേക അത്താഴ വിരുന്നിലും ക്ഷണമുണ്ട്. നേരത്തെ നരേന്ദ്രമോദി കേരളത്തിൽ വന്നപ്പോൾ ഒരു ഭവനനിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് കല്യാൺ കുടുംബത്തെ കാണുകയും ജീവകാരുണ്യ പദ്ധതിയിൽ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കല്യാൺ ജൂവല്ലേഴ്‌സ് ഇന്ത്യയൊട്ടുക്ക് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ മോദി പ്രശംസിച്ചു. അടിസ്ഥാന സൗകര്യ വികസനം താഴെത്തട്ടിൽ എത്തിക്കാനുള്ള തൻ്റെ പ്രയത്നങ്ങൾക്ക് കല്യാണിൻറെ പിന്തുണ മുതൽക്കൂട്ടാണെന്നും മോദി കല്യാണരാമനോട് പറഞ്ഞിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ ആഴത്തിൽ വേരുകളുള്ള കല്യാൺ ലാഭത്തിൽ നിന്ന് നിശ്ചിത ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നത് നേരത്തെ തന്നെ ഒരു പോളിസി ആയി നടപ്പിലാക്കിയതാണ്. ഇത് ദേശീയ തലത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.