ബഹ്‌റൈനിലെ ഊരകം സെന്റ് ജോസഫ്‌സ് കൂട്ടായ്മ രണ്ടാം വാർഷികം ആഘോഷിച്ചു

മനാമ: ഊരകം സെന്റ് ജോസഫ്‌സ് കൂട്ടായ്മയുടെ (ഇരിങ്ങാലക്കുട രൂപതാ ) നേതൃത്വത്തിൽ ഊരകം വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും കൂട്ടായ്മയുടെ രണ്ടാം വാർഷികവും സംയുക്തമായി ആഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ചു ഹമദ് ടൗണിൽ വച്ച് നടന്ന “സ്നേഹ സംഗമം” കൂട്ടായ്മയുടെ രക്ഷാധികാരി ശ്രീ. ഡേവിഡ് ടി മാത്യു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ് സിന്റോ തെറ്റയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയ് കൂള സ്വാഗതവും ട്രെഷറർ ജോൺ തൊമ്മാന നന്ദിയും പറഞ്ഞു. വിബിൻ വർഗ്ഗീസ്, ആഗ്നൽ വർഗ്ഗീസ്, ബിജി ബിജു എന്നിവർ പ്രസംഗിച്ചു. ഊരകം വിശുദ്ധ യൗസേപ്പിതാവിന്റെ നേർച്ച ഊട്ടു തിരുനാളിന്റെ ഓർമയിൽ നടന്ന സ്നേഹ വിരുന്നിൽ നിരവധി പേർ പങ്കെടുത്തു.