മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈൻ ‘സ്ട്രോങ്ങ് ഹാർട്ട്, ബ്രൈറ്റ് ഫ്യൂച്ചർ, ഇൻസ്പയറിങ് യൂത്ത് എന്ന ഹെഡിൽ യൂത്ത് ഇന്ത്യ ബഹ്‌റൈനും , അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് “ഹെൽത്ത് ക്യാമ്പയിൻ ഒക്ടോബർ ഒന്ന് മുതൽ 31വരെ സംഘടിപ്പിക്കുന്നു. പ്രവാസി യുവാക്കളിലെ ആരോഗ്യപരമായ ജീവിത ശൈലി വാർത്തെടുക്കാനും, നിത്യ ജീവിതത്തിൽ വ്യായാമത്തിന്റെ പ്രാധാന്യം മനസിലാക്കാനും അത് തുടർന്നുള്ള പ്രവാസ ജീവിതത്തിൽ കൈക്കൊള്ളാനും, അടിയന്തര മെഡിക്കൽ രീതികൾ സായത്തമാക്കാനും ഈ ക്യാമ്പയിൻ കൊണ്ട് സാധ്യമാകും.
ഒരു മാസ കാലം നീണ്ടു നിൽക്കുന്ന ക്യാമ്പയ്‌നിൽ ഫിറ്റ്നസ് ചലഞ്ച്, വാക്ക് ചലഞ്ച്, അവബോധ സെഷനുകൾ, കാർഡിയോ വിദഗ്ധരുടെ ക്ലാസുകൾ, ഫസ്റ്റ് എയ്ഡ് സെഷൻ, ഹെൽത്ത് ടിപ്സ് എന്നിങ്ങനെ വിവിധ തരത്തിലുള്ള സെഷനുകൾ ഉണ്ടായിരിക്കുന്നാതാണ് എന്ന് പ്രോഗ്രാം കൺവീനർ ഇജാസ് മൂഴിക്കൽ അറിയിച്ചു. ഒരു മാസം കൊണ്ട് 3 ലക്ഷം സ്റ്റെപ്സ് എന്ന ചലഞ്ചിൽ എല്ലാ പ്രവാസികൾക്കും പങ്കെടുക്കാവുന്നതാണ് എന്ന് കോഓർഡിനേറ്റർ സിറാജ് കിഴുപ്പിള്ളിക്കര അറിയിച്ചു. ലിങ്ക് വഴിയോ അല്ലെങ്കിൽ 35538451 -33781857 എന്ന നമ്പർ വഴിയോ രെജിസ്ട്രേഷൻ നടത്താവുന്നതാണ്.