മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം 155-ാംമത് ഗാന്ധിജയന്തി ദിനം സമുചിതമായി സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റിൽ നടന്ന ചടങ്ങിൽ വിവിധ തുറകളിൽ നിന്നുള്ളവർ സംസാരിച്ചു. വർത്തമാനകാല രാഷ്ട്രീയ നേതൃത്വം സ്വന്തം നേട്ടങ്ങൾക്കായി രാജ്യത്തെയും ജനങ്ങളെയും കാണുമ്പോൾ ലളിതവേഷം ധരിച്ച് , അഹിംസ കൈമുതലാക്കി, സത്യാന്യേഷിയായി, സ്വജീവിതംകൊണ്ട് സന്ദേശമെഴുതിയ ഗാന്ധിജിയെ മാതൃകയാക്കാൻ പുതുതലമുറ കടന്നു വരണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ബാബു കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദീപ ജയചന്ദ്രൻ സ്വാഗതവും, യു കെ അനിൽ, അബ്രഹാം ജോൺ, ബിജു ജോർജ്ജ്, നിസ്സാർ മുഹമ്മദ്, ജ്യോതിഷ് പണിക്കർ, ഗോപാല പിള്ള, ദീപക് മേനോൻ, ഫസൽ താമരശ്ശേരി, റെജീന തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ 25 ന് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിലേക്ക് 18 ന് വയസ്സിന് മുകളിൽ പ്രായമുള്ള ഏവരെയും സ്വാഗതം ചെയ്യുന്നതായും ഒപ്പം നവംബർ 7 ന് നടക്കുന്ന സാംസ്ക്കാരിക സദസ്സിൻ്റെ ഓർഗനൈസിങ് കമ്മിറ്റി രൂപീകരണവും നടന്നു. ദിനേശ് ചോമ്പാല ഗാന്ധിയൻ ഭജൻ അവതരിപ്പിച്ചു.