ബഹ്റൈൻ പ്രതിഭയുടെ നാൽപ്പതാം വാർഷികാഘോഷം ഡിസംബർ 12,13 തിയ്യതികളിൽ

prathibha

മനാമ: പവിഴ ദ്വീപിൽ ബഹ്റൈൻ പ്രതിഭ എന്ന സംഘടന രൂപീകരിക്കപ്പെട്ടിട്ട് നാല്പത് വർഷം പൂർത്തിയാകുകയാണ്. കലാ കായിക സാംസ്ക്കാരിക സാഹിത്യ കാരുണ്യ രംഗത്ത് പുരോഗമന മുഖം നൽകി മുന്നേറുന്ന സംഘടനയുടെ നാല്പതാം വാർഷികം വിവിധ ആഘോഷങ്ങളോടെ ഡിസംബർ 12 ,13 തിയ്യതികളിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ അരങ്ങേറും.

ഡിസംബർ 12 ന് വൈകുന്നേരം 7 മണി മുതൽ ആരംഭിക്കുന്ന ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് അവതരിപ്പിക്കുന്ന ഷോ “ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ്” പ്രവാസ ലോകത്തിന് പുത്തൻ അനുഭവമായിരിക്കും. വിജയിക്ക് ഒരു ലക്ഷത്തി പതിനായിരത്തി പതിനൊന്ന് രൂപയും പ്രതിഭ മലയാളി ജീനിയസ് ഫലകവും നൽകും. കൂടാതെ ഫൈനലിലെത്തുന്ന ആറ് മത്സര ടീമിന് പതിനായിരത്തി പതിനൊന്ന് രൂപ സമ്മാനമായി നൽകും. തുടർന്നുള്ള ദിവസം എം ടി യുടെ വിവിധ കൃതികളെ ആധാരമാക്കി പ്രശസ്ത നാടക പ്രവർത്തകൻ പ്രശാന്ത് നാരായണൻ അണിയിച്ചൊരുക്കിയ “മഹാസാഗരം” എന്ന നാടകം പ്രതിഭ നാടക പ്രവർത്തകർ അരങ്ങിലെത്തിക്കും. സംഗീത ശില്പം, ഘോഷയാത്ര, ഗാനമേള തുടങ്ങിയ വിവിധങ്ങളായ പരിപാടികളോടെ നാല്പതാം വാർഷികം സമുചിതമായി ആഘോഷിക്കാൻ പ്രതിഭ സെന്ററിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരിയും ലോക കേരളസഭ അംഗവുമായ പി. ശ്രീജിത്ത്‌ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കേന്ദ്ര ജോ: സെക്രട്ടറി സജിഷ പ്രജിത് സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ അദ്ധ്യക്ഷനായിരുന്നു. ലോക കേരളസഭ അംഗവും പ്രതിഭ രക്ഷാധികാരിയുമായ സുബൈർ കണ്ണൂർ മുതൽ പേരായ മുഴുവൻ രക്ഷാധികാരി സമിതി അംഗങ്ങളും ആശംസകൾ നേർന്നു. അനീഷ് കരിവെള്ളൂർ നന്ദി പ്രകാശിപ്പിച്ചു.

യോഗത്തോടനുബന്ധിച്ച നടന്ന പുഷ്പൻ അനുശോചനം പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ നടത്തി.
നാല്പതാം വാർഷികം വിജയിപ്പിക്കാനായി 201 അംഗ സംഘാടക സമിതിയും വിവിധ സബ്കമ്മിറ്റികളും നിലവിൽ വന്നു.
ചെയർമാൻ : പി. ശ്രീജിത്ത്, ജനറൽ കൺവീനർ : സുബൈർ കണ്ണൂർ, സാമ്പത്തിക വിഭാഗം കൺവീനർ : എൻ. കെ. വീരമണി,ജോയിൻറ് കൺവീനർമാർ: രഞ്ജിത്ത് കുന്നന്താനം, സജീവൻ മാക്കണ്ടിയിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ: റാം, ജോയിൻറ് കൺവീനർമാർ പ്രജിൽ മണിയൂർ, സജിഷ പ്രജിത് , അനീഷ്‌ കരിവള്ളൂർ, മീഡിയ ആൻഡ് വേദി കൺവീനർ : ഷെറീഫ് കോഴിക്കോട് ,ജോയിൻറ് കൺവീനർമാർ മഹേഷ്‌.കെ.വി, സുലേഷ്, ഷിജു. ഘോഷയാത്ര കൺവീനർ : അനിൽ കെ. പി,ജോയിന്റ് കൺവീനർമാർ : ജോഷി ഗുരുവായൂർ, രാജേഷ് അട്ടച്ചേരി, ഷമിത സുരേന്ദ്രൻ. ഫുഡ്‌ കമ്മറ്റി കൺവീനർ: മനോജ് മാഹി, ജോയിൻ കൺവീനർമാർ: നൗഷാദ് പൂനൂർ, ഗിരീഷ് കല്ലേരി . ഗസ്റ്റ് സ്വീകരണ കമ്മിറ്റി കൺവീനർ: മഹേഷ്‌ യോഗിദാസൻ, ഗിരീഷ്‌ മോഹൻ,ട്രോഫി ആൻഡ് സർട്ടിഫിക്കറ്റ് : മുരളി കൃഷ്ണൻ , റീഗ പ്രദീപ്‌. നാടക കമ്മിറ്റി: നിഷാ സതീഷ്, അശോകൻ എൻ കെ, ജയകുമാർ, നിരൺ സുബ്രഹ്മണ്യൻ.
ഡിസംബർ 12, 13 തിയ്യതികളിൽ നടക്കുന്ന നാല്പതാം വാർഷിക പരിപാടികളിൽ സംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്നതായിരിക്കുമെന്ന് പ്രതിഭ ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!