ഐ.എസ്.ബി-എ.പി.ജെ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വിസ്: ആറ് ടീമുകൾ ഫൈനലിൽ പ്രവേശിച്ചു

New Project (64)

മനാമ: മദർകെയർ ഐ.എസ്.ബി- എ.പി.ജെ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റിന്റെ അഞ്ചാം സീസണിലെ ആവേശകരമായ പ്രീ-ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച റിഫയിലെ ജൂനിയർ കാമ്പസിൽ നടന്നു. ഫൈനൽ റൗണ്ടിലേക്ക് ആറ് ടീമുകൾ തങ്ങളുടെ സ്ഥാനങ്ങൾ ഉറപ്പിച്ചു. ഇബ്ൻ അൽ ഹൈതം സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ, ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ടീമും ഏഷ്യൻ സ്‌കൂളിൽ നിന്നുള്ള രണ്ട് ടീമുകളുമാണ് ഫൈനലിൽ കടന്നത്. ഫൈനൽ ഒക്ടോബർ 18-ന് ഇതേ വേദിയിൽ നടക്കും.

 

ക്വിസ് മാസ്റ്റർ ശരത് മേനോൻ രസകരമായ രീതിയിൽ പ്രശ്നോത്തരിയുടെ സെമി ഫൈനൽ നയിച്ചു. കാർട്ടൂണുകൾ മുതൽ ശാസ്ത്രം, സാഹിത്യം വരെയുള്ള വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ ചോദ്യങ്ങൾ നേരിട്ടു. ആറ് റൗണ്ടുകളിൽ സ്‌കോറുകൾ നാടകീയമായി മാറിമറിഞ്ഞിരുന്നു. സമാപന വേളയിൽ ഓരോ മത്സരാർത്ഥിയും സമ്മാന വൗച്ചറുകൾ എറ്റു വാങ്ങി. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി എന്നിവർ വിദ്യാർത്ഥികളുടെ മികവുറ്റ പ്രകടനത്തെ അഭിനന്ദിച്ച് വരാനിരിക്കുന്ന ഫൈനലുകൾക്ക് ആശംസകൾ നേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!