സന്തുലിത നിലപാടുകളാണ് പ്രവാകൻറെ പ്രധാന അധ്യാപനം; സഈദ്​ റമദാൻ നദ്​വി

New Project (65)

മനാമ: ​അതിരുകവിച്ചിലിനും നിഷേധാത്​മക നിലപാടിനും പകരമായി വിശ്വാസികളെ മധ്യമ നിലപാട്​ പഠിപ്പിക്കുകയായിരുന്നു പ്രവാചകൻ മുഹമ്മദ്​ നബിയെന്ന്​ പ്രമുഖ പണ്ഡിതനും വാഗ്​മിയുമായ സഈദ്​ റമദാൻ നദ്​വി പറഞ്ഞു. “ഹുബ്ബുറസൂൽ” എന്ന വിഷയത്തിൽ ഫ്രന്‍റ്​സ്​ സ്റ്റഡി സർക്കിൾ മുഹറഖ്​ ഏരിയ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചക​ സ്​നേഹം പ്രകടപ്പിക്കുന്ന വിശ്വാസിക്ക്​ മാതൃക വിശുദ്ധ ഖുർആനും, പ്രവാചകന്‍റെ ചര്യയുമാണ്​. വിശ്വാസി സമുഹത്തെ ഖുർആൻ വിശേഷിപ്പിച്ചത്​ ‘മധ്യമ സമൂഹ’മെന്നാണ്​. പ്രവാചക സ്നേ ഹത്തിന്‍റെ ഉത്തമ മാതൃക പ്രവാചകനെ നിരുപാധികം അനുധാവനം ചെയ്യലാണന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്‍റ്​ അബ്​ദു റഊഫ്​ എ അദ്യക്ഷത വഹിച്ചു. ഫാദിൽ യൂസുഫ്​ഖുർആനിൽ നിന്നും അവതരിപ്പിച്ചു. വി കെ ജലീൽ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!