മനാമ: തുമ്പമൺ പ്രവാസിഅസോസിയേഷൻ തുമ്പക്കുടം ബഹ്‌റൈൻ സൗദിയ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ജുഫൈർ മാർവിഡാ ടവറിൽ വച്ച് (വെള്ളിയാഴ്ച 4/10/24) ആഘോഷിച്ചു. അത്തപൂക്കളം ഒരുക്കി നിലവിളക്ക് തെളിയിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. കുട്ടികളുടെ വിവിധ ഇനം കലാകായിക മത്സരങ്ങളും മിമിക്സ് പരേഡും അരങ്ങേറി.
ബഹ്‌റൈനിലെ മികച്ച ഗായകരുടെ ഗാനമേളയോടൊപ്പം മോൻസിയുടെ നേതൃത്വത്തിൽ അസോസിയേഷൻ അംഗങ്ങളുടെ ഗാനാലാപവും അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയൊടൊപ്പം പ്രോഗ്രാമിൽ പങ്കെടുത്ത ഏവർക്കും സമ്മാനങ്ങളും കൈമാറി. ജൊജി കോമാട്ടെത്ത് സ്വാഗതവും വർഗീസ്മോടിയിൽ പ്രകാശ് കോശി ജോയിമലയിൽ ആശംസകളും സെക്രട്ടറി കണ്ണൻ നന്ദിയും പറഞ്ഞു. ഈപ്രോഗ്രാമിൻ്റ നടത്തിപ്പിനായി അജീഷ് അനിൽ കൊന്നാത്ത് ഡെന്നി കണ്ണൻ എന്നിവരുടെ ഒരു കമ്മറ്റിയും പ്രവർത്തിച്ചിരുന്നു.