ജി.എസ്.എസ് ‘ഗുരുസ്‌മൃതി പുരസ്‌കാരം’ കെ.ജി .ബാബുരാജന്

kg baburajan

മനാമ: സൽമാനിയ കാനു ഗാർഡനിൽ കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഏർപ്പെടുത്തിയ നാലാമത് ഗുരുസ്‌മൃതി പുരസ്‌കാരത്തിന് ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ശ്രീനാരായണ പ്രസ്ഥാങ്ങളുടെ ഉന്നമനത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കുകയും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ കെ.ജി. ബാബുരാജൻ അർഹനായി.

സാമൂഹികനീതി നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും, സമത്വത്തിലധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥിതിക്കും, വിദ്യാഭ്യാസപരമായ ഉന്നമനത്തിനും പ്രവർത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും ആദരിക്കുന്നതിനായി ജി.എസ്സ്.എസ്സ് 2002 ൽ ഏർപ്പെടുത്തിയതാണ് “ഗുരുസ്‌മൃതി പുരസ്‌കാരം”. സാമൂഹിക സാംസ്‌കാരിക ആത്മീയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിലൂടെ, കേരളീയ സമൂഹത്തിനൊപ്പം പ്രവാസി സമൂഹത്തിനും, നിസ്‌തുല സംഭാവനയാണ് കെ .ജി . ബാബുരാജ് നൽകുന്നതെന്ന് കേന്ദ്രസാഹിത്യ അക്കാദമി അംഗം, മങ്ങാട്ട് ബാലചന്ദ്രൻ , ശ്രീനാരായണ ധർമ്മസംഗം ട്രസ്റ്റ് അംഗം ഋതംഭരാനന്ദ സ്വാമികൾ , ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ എന്നിവർ അടങ്ങിയ പുരസ്‌കാര നിർണയ സമതി വിലയിരുത്തുന്നു.

ഒക്ടോബർ 11 നു ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ചു് നടത്തപ്പെടുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷ പരിപാടിയായ ജി എസ്സ് എസ്സ് മഹോത്സവം 2024 ന്റെ വേദിയിൽ ഈ പുരസ്കാരം നൽകുമെന്ന് ജി. എസ്സ് എസ്സ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!