ബഹ്‌റൈൻ തൃശൂർ കുടുംബം ‘പോന്നോണം 2024’ ആഘോഷിച്ചു

New Project (68)

മനാമ: ബി ടി കെ പൊന്നോണം 2024 ആഘോഷ പരിപാടികൾ ഒക്ടോബർ 4ന് അധാരി പാർക്കിൽ വച്ച് വർണ്ണശബളമായി നടന്നു. വിവിധ കലാകായിക പരിപാടികളും മെൻറലിസം, ചെണ്ടമേളം, ഗാനമേള, നാടൻപാട്ട്, നാസിക് ഡോൾ, കൂടാതെ ഗംഭീര ഓണസദ്യയും ഉണ്ടായിരുന്നു. പ്രശസ്ത സിനിമാതാരം ജ്യോതികൃഷ്ണ മുഖ്യ അതിഥിയായി പങ്കെടുത്തു.

കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സോപാനം വാദ്യ കുലപതി സന്തോഷ് സോപാനം എന്നിവർ ചേർന്ന് BTK ലേഡീസ് വിങ്ങിന്റെ ഔപചാരിക ഉത്ഘാടനവും ലോഗോ പ്രകാശനവും നടത്തി. 500ൽ പരം ആളുകൾ പങ്കെടുത്ത ചടങ്ങിൽ പ്രസിഡണ്ട് ജോഫി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി അനൂപ് ചുങ്കത്ത് സ്വാഗതം പറഞ്ഞു, ട്രഷറർ നീരജ് ഇളയിടത്ത്, ജോയിൻ സെക്രട്ടറി വിനോദ് ഇരിക്കാലി, എന്റർടൈൻമെന്റ് സെക്രട്ടറി വിജോ വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് സലിം ഇബ്രാഹിം പ്രോഗ്രാം കൺവീനർ ജതീഷ് നന്തിലത്ത്, ലേഡിസ് വിംഗ് പ്രസിഡൻ്റ് ഷോജി ജീജോ, സെക്രട്ടറി ജോയ്സി സണ്ണി എന്നിവർ ആശംസകൾ അറിയിച്ചു. ബി ടി കെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ചടങ്ങിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!