കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ( കെ എസ് സി എ) ഭരണ സമിതി സ്ഥാനാരോഹണം ജൂൺ 7ന് ഇന്ത്യൻ ക്ലബിൽ

ബഹ്‌റൈനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ പുതിയ വർഷത്തേക്കുള്ള ഭരണ സമിതിയുടെ സ്ഥാനാരോഹണം ജൂൺ 7ന് നടക്കും. ഗുദേബിയയിലെ ഇന്ത്യൻ ക്ലബിൽ വച്ച് വൈകിട്ട് ആറുമണി മുതൽ വിവിധ കലാ പരിപാടികളോടെയാണ് ഭരണ സമിതി അധികാരം ഏറ്റെടുക്കുന്നതായിരിക്കും. പ്രശസ്ത സിനിമ സംവിധായകൻ കെ. മധു മുഖ്യ അതിഥി ആയിരിക്കുമെന്ന് കെ എസ് സി എ ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു .

പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായ സന്തോഷ് കുമാർ ( പ്രസിഡന്റ്), ഗോപകുമാർ ( വൈസ് പ്രസിഡന്റ്), സതീഷ് നാരായണൻ ( ജനറൽ സെക്രട്ടറി), രാധാകൃഷ്ണൻ നായർ ( അസിസ്റ്റന്റ് സെക്രട്ടറി), വിനോദ് വാസുദേവ കുറുപ്പ് (ട്രഷറർ ), സതീഷ് നമ്പിയാർ ( അസിസ്റ്റന്റ് ട്രഷറർ ), രണ്ഞു ആർ. നായർ (കലാ, സാഹിത്യ വിഭാഗം സെക്രട്ടറി ), ജയൻ എസ്. നായർ ( മെമ്പർഷിപ് സെക്രട്ടറി ), ബാലചന്ദ്രൻ കെ .( കായിക വിഭാഗം സെക്രട്ടറി ), ശിവകുമാർ ( ഓഡിറ്റർ )എന്നിവരാണ് അധികാരം ഏൽക്കുന്നത്.

37 വർഷത്തോളമായി ബഹ്‌റിനിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളിൽ ഇടപെടുകയും ആത്മാർഥമായ പ്രവർത്തനങ്ങൾ സംഘടന നടത്തുകയും ചെയ്യുന്നുണ്ട്. ഒട്ടും തനിമ ചോരാതെ കേരളത്തിന്റെ സാംസ്കാരികോത്സവങ്ങൾ, ആഘോഷങ്ങൾ, നാട്ടു പൈതൃകങ്ങളോട് കൂടിയ പരിപാടികൾ പോയവർഷങ്ങളിൽ നടത്തി. തുടർന്നും ഇത്തരം പരിപാടികൾ ബഹ്‌റൈൻ സമൂഹത്തിന് വേണ്ടി നടത്തുമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.

ഈ വർഷം പത്തിലും പന്ത്രണ്ടിലും മികച്ച വിജയം കൈവരിച്ച സംഘടനയിൽ അംഗങ്ങളായ രക്ഷിതാക്കളുടെ കുട്ടികളെ ചടങ്ങിൽ വച്ച് ആദരിക്കും. പരിപാടികളുടെ ഭാഗമായി ശ്രീ ഭരത് ശ്രീ രാധാകൃഷ്ണൻ അണിയിച്ചൊരുക്കുന്ന പൂജ ഡാൻസും, പിന്നണി ഗായിക സുമി അരവിന്ദും എൻ എസ് എസ് മെമ്പറുമായ ഗോപി നമ്പിയാരും ശ്രീനന്ദിനി ശ്രീഹരിയും അജിത്തും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. എല്ലാവരുയും ചടങ്ങിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.