സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ (എസ്.എസ്.എഫ്) സംസ്ഥാന പ്രസിഡണ്ട് റാഷിദ് ബുഖാരിക്ക് സ്വീകരണം ഇന്ന്

മനാമ: സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ കേരള സംസ്ഥാന പ്രസിഡണ്ടായി തിരെഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ബഹ്റൈനിലെത്തിയ സി.കെ. റാഷിദ് ബുഖാരി ഇരിങ്ങണ്ണൂരിന് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി )ബഹ്റൈൻ ഏർപ്പെടുത്തുന്ന സ്വീകരണ സമ്മേളനം ഇന്ന് രാത്രി 9:30 ന് സൽമാബാദ് അൽ ഹിലാൽ കമ്യൂണിറ്റി ഹാളിൽ നടക്കും. വിവിധ സംഘടനാ സ്ഥാപന ഭാരവാഹികൾ സംബന്ധിക്കും.

ഇത് സംബന്ധമായി ആർ.എസ്.സി. നാഷനൽ ചെയർമാൻ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി. പി. കെ മുഹമ്മദ്, നവാസ് പാവണ്ടൂർ, ഫൈസൽ ചെറുവണ്ണൂർ , അശ്റഫ് മങ്കര, സുനീർ നിലമ്പൂർ, ഫൈസൽ .കൊല്ലം, ഷഹീൻ അഴിയൂർ പങ്കെടുത്തു.