ബഹ്‌റൈൻ പ്രവാസി സാഹിത്യോത്സവ് 2024: സംഘാടക സമിതി രൂപീകരിച്ചു

New Project (72)

മനാമ: ബഹ്‌റൈൻ നാഷനൽ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാലാം എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ സംഘാടനത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി മീറ്റിംഗിൽ വെച്ച് സയ്യിദ് ബാഫഖി പൂക്കോയ തങ്ങളെ ചെയർമാനായും അബ്ദു റഹീം സഖാഫി അത്തിപറ്റയെ ജനറൽ കൺവീനറായും കലന്തർ ശരീഫിനെ ട്രഷററായും 153 അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള സംഘാടക സമിതിയെ പ്രഖ്യാപിച്ചു.

2024 നവംബർ 8 ന് ‘നാട് വിട്ടവർ വരച്ച ജീവിതം’ എന്ന പ്രമേയത്തിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ പതിനഞ്ച് വിഭാഗങ്ങളിലായി നിരവധി കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും. സാഹിത്യ മേള, പുസ്തക ചർച്ച, കലാ സംവാദം എന്നിവയും സാഹിത്യോത്സവത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. ബഹ്‌റൈനിലെ മലയാളി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ സെഷനുകളിൽ പങ്കെടുക്കും. മാപ്പിളപ്പാട്ടുകൾ മുതൽ വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, ദഫ്, നശീദ്, ഖസീദ, കവിതാ പാരായണം, കഥ പറയൽ, കാലിഗ്രഫി, കഥ കവിത പ്രബന്ധ രചനകൾ, മാഗസിൻ ഡിസൈൻ, ചിത്ര രചന ഉൾപ്പെടെ എൺപത്തിയഞ്ച് ഇനങ്ങളിലാണ് മത്സരങ്ങൾ. കാമ്പസ് വിഭാഗത്തിൽ സ്കൂളുകളെ പ്രതിനിധീകരിച്ച് പ്രത്യേകം മത്സരിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ഉണ്ട്. ജാതി മത ലിംഗ ഭേദമന്യേ മുഴുവൻ മലയാളികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.  

സംഘാടക സമിതി ഭാരവാഹികൾ:

  • ചെയർമാൻ: സയ്യിദ് ബാഫഖി പൂക്കോയ തങ്ങൾ
  • ജനറൽ കൺവീനർ: അബ്ദു റഹീം സഖാഫി അത്തിപറ്റ
  • ട്രഷറർ: കലന്തർ ശരീഫ് കാക്യപതവ്
  • വൈസ് ചെയർമാന്മാർ: സിയാദ് വളപട്ടണം, റഫീഖ് ലത്തീഫി വരവൂർ, മജീദ് സഅദി, നൗഷാദ് ഹാജി കണ്ണൂർ, സി കെ അഹ്മദ് മണിയൂർ, മുഹമ്മദ് മുനീർ സഖാഫി, ഉമ്മർ ഹാജി തൃശ്ശൂർ
  • ജോയിൻറ് കൺവീനർമാർ: അബ്ദുറഹീം സഖാഫി വരവൂർ, യൂസഫ് അഹ്സനി, അഹമ്മദ് സഖാഫി, ഫൈസൽ ചെറുവണ്ണൂർ, ഹാരിസ് സദ്ദിയ, ജാഫർ ഷരീഫ്
  • വിവിധ സമിതികളുടെ ചെയർമാനും കൺവീനറും:

    ഫിനാൻസ് സമിതി: ഫക്രുദ്ധീൻ (ചെയർമാൻ), അഡ്വ: ശബീറലി (കൺവീനർ)
    ഫുഡ്‌: ഖാലിദ് സഖാഫി (ചെയർമാൻ), ഹാഷിം പള്ളിക്കണ്ടി (കൺവീനർ )
    പ്രചരണം: അബ്ബാസ് മണ്ണാർക്കാട് (ചെയർമാൻ), അലി നസീർ (കൺവീനർ )
    പ്രോഗ്രാം: വി പി കെ മുഹമ്മദ് (ചെയർമാൻ), ഹംസ പുളിക്കൽ(കൺവീനർ)
    സ്റ്റേജ് & ഡെക്കറേഷൻ: ശംസുദ്ദീൻ സുഹ് രി(ചെയർമാൻ), അഷ്ഫാഖ് മണിയൂർ(കൺവീനർ)
    ലൈറ്റ്&സൗണ്ട്: ശാഫി വെളിയങ്കോട് (ചെയർമാൻ), അഷ്‌കറലി താനൂർ(കൺവീനർ)
    റിസപ്ഷൻ: അബ്ദുസമദ് കാക്കടവ്(ചെയർമാൻ), സലാം പെരുവയൽ(കൺവീനർ)
    മീഡിയ: മമ്മൂട്ടി ഹാജി (ചെയർമാൻ), ശംസു മാമ്പ(കൺവീനർ)
    വളണ്ടിയർ: കബീർ വലിയകത്ത് (ചെയർമാൻ), ഡോ. നൗഫൽ(കൺവീനർ)
    ഐ ടി: റഈസ് ഉമ്മർ(ചെയർമാൻ), ലത്വീഫ് പരോളി(കൺവീനർ)
    ജഡ്ജ്: ഹുസൈൻ സഖാഫി കൊളത്തൂർ(ചെയർമാൻ), സക്കരിയ്യ സഖാഫി(കൺവീനർ)
    ഡിസൈനേഴ്സ്: ശംസുപൂക്കയിൽ (ചെയർമാൻ), സാജിദ് വടകര(കൺവീനർ)

രിസാല സ്റ്റഡി സർക്കിൾ ബഹ്‌റൈൻ നാഷനൽ ചെയർമാൻ ശിഹാബ് പരപ്പയുടെ അധ്യക്ഷതയിൽ നടന്ന സംഘാടക സമിതി മീറ്റിംഗിൽ സഫ്‌വാൻ സഖാഫി സ്വാഗതവും ഐ സി എഫ് നാഷണൽ പി ആർ & അഡ്മിൻ പ്രസിഡന്റ് ആയ അബ്ദു സലാം മുസ്‌ലിയാർ ഉദ്ഘാടനവും റഷീദ് തെന്നല കീ നോട്ട് പ്രസംഗവും ഡോക്ടർ നൗഫൽ ഇടപ്പള്ളി നന്ദിയും പറഞ്ഞു. ആർ എസ് സി ബഹ്‌റൈൻ നാഷനൽ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ മങ്കര ഭാരവാഹീ പ്രഖ്യാപനം നടത്തി. അബ്ദു റഹീം സഖാഫി വരവൂർ, വി പി കെ മുഹമ്മദ്‌, അബ്ദുൽ മജീദ് സഅദി, കലന്തർ ശരീഫ്, അഡ്വ ശബീർ അലി, ശാഫി വെളിയങ്കോട് എന്നിവർ ആശംസകൾ അറിയിച്ചു. സ്വാഗത സംഘം ചെയർമാൻ സയ്യിദ് ബാഫഖി പൂക്കോയ തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി, യൂസഫ് അഹ്സനി, ഖാലിദ് സഖാഫി, എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!