മനാമ: സെക്കണ്ടറി വിദ്യാഭ്യാസം സൗജന്യമാക്കി സാധാരണക്കാരായ പിന്നോക്കം നില്‍കുന്നവരെ അക്ഷര വിപ്ലവത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയര്‍ത്തുന്നതില്‍ സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് വഹിച്ച പങ്ക് മഹത്തരമായിരുന്നുവെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും ചരിത്രകാരനുമായ എം.സി വടകര അഭിപ്രായപ്പെട്ടു. ബഹ്‌റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി മനാമ കെഎംസിസി ഹാളില്‍ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ കൊണ്ടുവന്ന പല തീരുമാനങ്ങളും വിദ്യാഭ്യാസം സാധാരണക്കാരനില്‍ എത്തിക്കുന്നതിന് സഹായകമായിട്ടുണ്ടെന്നും സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന സിഎച്ച് മുഖ്യമന്ത്രി ആയതിലൂടെ അധികാരം സാധാരണക്കാര്‍ക്ക് അപ്രാപ്യമല്ലന്ന് ബോധ്യപ്പെടുത്തുകയായിരുന്നു വെന്നും എംസി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ പരപ്പന്‍പൊയില്‍ അധ്യക്ഷനായി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ വെള്ളികുളങ്ങര, മുസ്‌ലിംലീഗ് വടകര മണ്ഡലം ജനറല്‍ സെക്രട്ടറി പി.പി ജാഫര്‍, കെഎംസിസി മുന്‍ ട്രഷറര്‍ ആലിയ ഹമീദ് പ്രസംഗിച്ചു.
പി.കെ ഇസ്ഹാഖ് സ്വാഗതവും സുബൈര്‍ പുളിയവ് നന്ദിയും പറഞ്ഞു. കെ.പി മുസ്തഫ,കുട്ടൂസ മുണ്ടേരി, അസൈനാര്‍ കളത്തിങ്ങല്‍, ഫൈസല്‍ കോട്ടപ്പള്ളി, ഫൈസല്‍ കണ്ടീതാഴ, അഷ്‌റഫ് കാട്ടില്‍പീടിക പങ്കെടുത്തു. നസീം പേരാമ്പ്ര, റസാഖ് അയഞ്ചേരി, ഷാഹിര്‍ ഉള്ള്യേരി, അഷ്‌റഫ് തൊടന്നൂര്‍, മുഹമ്മദ് ഷാഫി, മൊയ്ദീന്‍ പേരാമ്പ്ര, മുനീര്‍ ഒഞ്ചിയം, മുഹമ്മദ് സിനാന്‍, ലത്തീഫ് വരിക്കോളി, റഷീദ് വാല്ല്യക്കോട് നേതൃത്വം നല്‍കി. ബഹ്‌റൈന്‍ കെഎംസിസി സിഎച്ച് സെന്റര്‍ സംഘടിപ്പിച്ച സിഎച്ച് സെന്റര്‍ ദിനത്തില്‍ ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കൊയിലാണ്ടി, കുറ്റിയാടി, പേരാമ്പ്ര മണ്ഡലം കമ്മിറ്റികളെ ചടങ്ങില്‍ ആദരിച്ചു.