മനാമ. പുതുപ്പണം ബഹ്‌റൈൻ പ്രവാസി കൂട്ടായ്മ “പുതുപ്പണം ഫെസ്റ്റ് 2024” എന്ന പരിപാടി സംഘടിപ്പിച്ചു.
ഹൂറ കാലിക്കറ്റ് ഫുഡ് സ്റ്റോറീസ് ഹാളിൽ നടന്ന പരിപാടിയിൽ കൂട്ടായ്മ മെമ്പേഴ്സും, മറ്റ് പ്രാദേശിക സുഹൃത്തുക്കളും പങ്കെടുത്തു.
രഖിൽ രവീന്ദ്രന്റെ അധ്യക്ഷതയിൽ തുടങ്ങിയ പരിപാടിയിൽ പ്രസിഡണ്ട് വിൻസെന്റ് ജെയിംസ് സ്വാഗതവും. തരുൺ കുമാർ, ഹാസിഫ്, അഖിലേഷ്, നസീർ, രജിത്ത് ആശംസയും, സെക്രട്ടറി മുസ്തഫ നന്ദിയും പറഞ്ഞു.
വിഭവ സമൃദ്ധമായ ഓണ സദ്യയ്ക്ക് ശേഷം കൂട്ടായ്മ കലാകാരന്മാർ അവതരിപ്പിച്ച ഗാന സദസ്സ്, കുട്ടികളുടെയും, മുതിർന്നവരുടെയും പലതരം ഗെയ്മുകളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.