മനാമ: ത്യാഗീവര്യരായ ഒരുപാട് നേതാക്കളാൽ നയിക്കപ്പെട്ട പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. ‘എം സി യുടെ ചരിത്രവും, പാറക്കലിന്റെ വർത്തമാനവും’ എന്ന ശീർഷകത്തിൽ കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മറ്റി നടത്തിയ കൗൺസിൽ മീറ്റ് 2024 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂല്യങ്ങളിൽ അടിയുറച്ചു അതിന് വേണ്ടി പോരാദിയ പാരമ്പര്യം ഉള്ള പ്രസ്ഥാനമാണ് ലീഗെന്നും അദ്ദേഹം കൂട്ടി ചേർത്തു. കെഎംസിസി മുസ്ലിം. ലീഗ് പാർട്ടിയുടെ വളർച്ചയിലും ഉയർച്ചയിലും മികച്ച പിന്തുണ നൽകുന്ന പോഷക സംഘടന ആണെന്നും. തങ്ങൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷനായിരുന്നു. മുസ്ലിം ലീഗിന്റെ ആഭിർഭാവം മുതൽ ഇന്നേവരെയുള്ള ലീഗിന്റെ രോമാഞ്ചിതമായ ചരിത്രം ചരിത്രകാരനും പ്രമുഖ വാഗ്മിയുമായ എം സി വടകര പങ്കു വെച്ചു.
സമകാലിക രാഷ്ട്രീയ സംഭവ വികസങ്ങളിലൂന്നി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള നടത്തിയ പ്രസംഗം കൗൺസിലർമാർക്ക് ചിന്തിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനുമുള്ള പ്രചോദനമായിരുന്നു. എൻ. കെ. അബ്ദുൽ അസീസ് ഖിറഅത്തും അബ്ദുൽ റസാഖ് നദ്‌വി പ്രാർത്ഥനയും നിർവഹിച്ചു. വടകര മണ്ഡലം. മുസ്ലിം. ലീഗ് ജനറൽ സെക്രട്ടറി പി. പി. ജാഫർ കെഎംസിസി ബഹ്‌റൈൻ മുൻ ട്രഷറർ ആലിയ ഹമീദ് ഹാജി ആശംസകൾ നേർന്നു.
സംസ്ഥാന ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം, ഷാഫി പാറക്കട്ട, സലീം തളങ്കര, ഫൈസൽ കോട്ടപ്പള്ളി ഷഹീർ കാട്ടാമ്പള്ളി, അഷ്‌റഫ് കാക്കണ്ടി, ഫൈസൽ കണ്ടീതാഴ, അഷ്‌റഫ് കാട്ടിൽ പീടിക, എസ് കെ നാസർ, റിയാസ് വയനാട് എന്നിവർ പങ്കെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും ട്രഷറർ കെ. പി. മുസ്തഫ നന്ദിയും പറഞ്ഞു.