മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക്ക് അസോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭരണസാരഥികൾ. പ്രസിഡണ്ട് ഷൈനി നിത്യന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കെ.സി.എ വി.കെ.എൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ബഹ്‌റൈനിലെ പ്രമുഖ എജുക്കേറ്ററും ആർട്ടിസ്റ്റും ആയ സൈറ രഞ്ചിന്റെ സാന്നിധ്യത്തിൽ ഭരണ സാരഥ്യം ഏറ്റെടുത്തു.
ഐസിആർഎഫ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ് മുഖ്യാതിഥിയായി പങ്കെടുത്തു. ലേഡീസ് വിംഗ് വൈസ് പ്രസിഡന്റ് പ്രെറ്റി റോയ്, ജനറൽ സെക്രട്ടറി സിമി അശോക്, ട്രഷറർ ജോഫി ജെൻസൺ, മെമ്പർഷിപ്പ് സെക്രട്ടറി റോസ് ജോയൽ, എന്റർടൈൻമെന്റ് സെക്രട്ടറി ബോൺസി ജിതിൻ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി മരിയ ജിബി, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ അനു ജെറിഷ്, സവിത ജെഫിൻ, ലിജി മേരി മാത്യു എന്നിവരടങ്ങുന്നതാണ് ഭരണസമിതി.
മുൻ ലേഡീസ് വിങ് കൺവീനർ ജൂലിയറ്റ് തോമസിന്റെയും, മുൻ പ്രസിഡന്റ് സിമി ലിയോയുടെയും നേതൃത്വത്തിലുള്ള ലേഡീസ് വിംഗ് ഭരണസമിതിയെ ചടങ്ങിൽ ആദരിച്ചു.