ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം നടന്നു

New Project (86)

മനാമ: ബഹറൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ 2024-26 കാലയളവിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാർലമെന്റ് അംഗം പി പി സുനീർ നിർവഹിച്ചു. സമാജം ആക്ടിംഗ് പ്രസിഡന്റ് ദിലീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വഗതം ആശംസിച്ചു. പ്രശസ്ത സാഹിത്യ നിരൂപകനും അധ്യാപകനുമായ ഡോ. എം എം ബഷീർ, കഥാകാരി സുഹറ ബി.എം എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു.

മലയാളം പാഠശാല, സാഹിത്യ വേദി, പ്രസംഗവേദി, ജാലകം വാർത്താ മാസിക, ക്വിസ് ക്ലബ്ബ്, മീഡിയ സെൽ ഉപഘടകങ്ങൾ അടങ്ങിയതാണ് സമാജത്തിൻ്റെ ഭാഷാ- സാഹിത്യ – വൈഞ്ജാനിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സാഹിത്യവിഭാഗം. പുതിയകാലത്ത് വായനയെ തൊട്ടറിയുന്നതിനായി ജാലകം വാർത്താ മാസികയുടെ ഇ- പതിപ്പ്, കുട്ടികൾക്കും വനിതകൾക്കും പ്രത്യേകം പ്രാതിനിധ്യം നൽകികൊണ്ടുള്ള പ്രസംഗം കളരികൾ, കുട്ടികൾക്കും മുതിർന്നവർക്കും ആയി വ്യക്തിത്വ വികസന വേദികൾ, സ്ഥിരം ആനുകാലിക സാഹിത്യ ചർച്ച വേദികൾ, വൈജ്ഞാനിക മേഖലയെ സമ്പന്നമാക്കുവാൻ വിവിധ പഠന ക്ലാസുകൾ,പ്രശ്നോത്തരി തുടങ്ങി പുതിയ കാലവുമായി ഇ ണങ്ങുന്ന നിരവധി കർമ്മ പദ്ധതികൾക്കാണ് സാഹിത്യ വിഭാഗം ഈ പ്രവർത്തന വർഷത്തിൽ പദ്ധതി ഇട്ടിട്ടുള്ളതെന്ന് സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ട് സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ അറിയിച്ചു.

ഭരണസമിതി അംഗങ്ങളും വിവിധ സബ് കമ്മിറ്റി അംഗങ്ങളുമട ക്കം നിരവധിപേർ സന്നിഹിതരായിരുന്ന ചടങ്ങിൽ സാഹിത്യ വേദി കൺവീനർ സന്ധ്യാ ജയരാജ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി ഇഷാ ആഷിക്ക്‌, അർജ്ജുൻ രാജ്‌, പ്രിയംവദ, എയ്ഡൻ ആഷ്ലി മഞ്ഞില എന്നിവർ കവിതകൾ ആലപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!