മനാമ: തൊഴിൽ ആവശ്യാർത്ഥം ബഹ്‌റൈൻ വിടുന്ന യൂത്ത് ഇന്ത്യ മുഹറഖ് സർക്കിൾ പ്രസിഡന്റ് ബാസിമിന് യാത്രയയപ്പും ആദരവും നൽകി. യൂത്ത് ഇന്ത്യയുടെ നിസ്വാർത്ഥ പ്രവർത്തനങ്ങൾക്കും, അദ്ദേഹം നടത്തിയ സാമൂഹിക ഇടപെടലുകൾക്കും പ്രശംസനീയമായ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. ബഹ്‌റൈനിലെ ഹോസ്പിറ്റൽ മേഖലയിൽ ഏഴ് വർഷങ്ങക്കാലം ബാസിം സജീവമായിരുന്നു.
യൂത്ത് ഇന്ത്യയുടെ ഓഫിസിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ പ്രസിഡന്റ് അജ്മൽ ശറഫുദ്ധീൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് യൂനുസ് സലിം, സിറാജ് എന്നിവർ ബാസിമിന് ഉപഹാരം നൽകി. ജനറൽ സെക്രട്ടറി ജുനൈദ്, സാജിർ ഇരിക്കൂർ, ഇജാസ്, അഹദ്, ഷുഹൈബ്, അലി, അൽതാഫ് എന്നിവരും പരിപാടിയിൽ പങ്കെടുത്ത് സ്നേഹാശംസകൾ അർപ്പിച്ചു.