ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ഭാഷാ ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്‌കൂളിൽ  ഇംഗ്ലീഷ് ഭാഷാ ദിനം വൈവിധ്യമാർന്ന  പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനും സാംസ്കാരികവും സാഹിത്യപരവുമായ വശങ്ങളോടുള്ള ആദരവ് വളർത്താനും  ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സർഗ്ഗാത്മകതയുടെയും സാഹിത്യ നൈപുണ്യത്തിന്റെയും സമാനതകളില്ലാത്ത സമന്വയത്തോടെയാണ് ഇംഗ്ലീഷ് ദിന പരിപാടികൾ അരങ്ങേറിയത്. അക്കാദമിക ചുമതലയുള്ള സ്‌കൂൾ  അസി. സെക്രട്ടറി രഞ്ജിനി മോഹൻ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

 

പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി.സതീഷ്, മിഡിൽ സെക്ഷൻ  വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ഇംഗ്ലീഷ് വകുപ്പ്  മേധാവി ജി.ടി മണി, പ്രധാനാധ്യാപകർ, മറ്റു വകുപ്പ് മേധാവികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദേശീയ ഗാനത്തോടെയും  സ്കൂൾ പ്രാർത്ഥനയോടെയും  ആരംഭിച്ച പരിപാടിയിൽ സാഹിത്യ വിഭാഗം സെക്രട്ടറി ഹന സന്തോഷ് മാത്യു സ്വാഗതം പറഞ്ഞു. തുടർന്ന് ആഘോഷങ്ങളുടെ ഭാഗമായി എല്ലാ തലത്തിലുമുള്ള വിദ്യാർത്ഥികൾക്കായി ഘട്ടം ഘട്ടമായി നടത്തിയ വിവിധ മത്സരങ്ങളുടെ വീഡിയോ പ്രദർനം നടന്നു. നാലും അഞ്ചും  ക്ലാസുകളിലെ വിദ്യാർത്ഥികൾ  ആംഗ്യപ്പാട്ട്  അവതരിപ്പിച്ചു.  സീനിയർ വിദ്യാർത്ഥികൾ  ലഘുനാടകം  അവതരിപ്പിച്ചു.

 

സീനിയർ ക്ലാസുകളിലെ വിദ്യാർത്ഥികൾ സാഹിത്യത്തിലെ വിവിധ കഥാപാത്രങ്ങളെ ഉചിതമായ വേഷവിധാനങ്ങളോടെ അരങ്ങിൽ അവതരിപ്പിച്ചു.  വിവിധ മത്സര വിജയികൾക്കുള്ള  സമ്മാനദാനം  സ്‌കൂൾ  അസി. സെക്രട്ടറി രഞ്ജിനി മോഹൻ നിർവഹിച്ചു. സാഹിത്യ വിഭാഗം അസി.സെക്രട്ടറി അർഷിൻ സഹീഷ് നന്ദി പറഞ്ഞു. പരിജ്ഞത അമീൻ, സൈനബ് അലി ഇബ്രാഹിം, റോസലിൻഡ് ബോണി, മുഹമ്മദ് അദ്‌നാൻ എന്നിവർ പരിപാടിയുടെ ശ്രദ്ധേയമായ അവതരണം നടത്തി.  സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണസമിതി  അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ ഇംഗ്ലീഷ് ദിനാചരണത്തിലെ  സർഗ്ഗാത്മകതയുടെ മാതൃകാപരമായ പ്രകടനത്തിന് വിദ്യാർത്ഥികളെയും അധ്യാപകരെയും അനുമോദിച്ചു.

 

വിവിധ മത്സരങ്ങളിലെ ജേതാക്കളുടെ പേരുവിവരം താഴെ കൊടുക്കുന്നു:

  • കൈയക്ഷരം: 1. നിവേദിക ശ്രീജ 4യു, 2. ദിൽന രാജ് 4പി, 3. പ്രെജ്വിൻ വിനീത് 4ജി.
  • സ്പെല്ലിംഗ് ബീ: 1. ഗൗരി കൃഷ്ണ 5സെഡ് , 2. സിഷാൻ  അസ്ലാം 5എം , 3. എയ്ഞ്ചൽ ഫെഡ്രിഗോ ഡിസൂസ 5എം.
  • വാർത്താ വായന: 1. ജോവാന മണിച്ചൻ 6സി, 2. ആൻ അജിഷ് 6എൻ, 3. വിദാദ് അബ്ദുൾ ലത്തീഫ് 6 എം.
  • കൊളാഷ് നിർമ്മാണം: 1. ആൻ മറിയം റിനു 7ജി, 2. എലീന പ്രസന്ന 7എസ് , 3. തമന്ന നസീം 7ഇ.
  • റോൾ പ്ലേ: 1. അരീന മൊഹന്തി 8ജി, 2. മെഹ്‌റിൻ ഫയാസ് 8കെ, 3. ആദ്യജ സന്തോഷ് 8എ.
  • അക്രോസ്റ്റിക് കവിത: 1. അമൻഡ എഡ്മണ്ട് റെനി 9എ, 2. ദീപ്ശിഖ  കിഷോർ 9പി, 3. ആലാപ് കൃഷ്ണ 9കെ.
  • ക്വിസ്: 1. അലൻ ബേസിൽ ബിനോ 10ഡബ്ലിയു, ജോമിയ കെ ജോസഫ് 10യു, റൈസ സബ്രീൻ 10ജി; 2. മുഹമ്മദ് റെഹാൻ 10ബി, മിലൻ അലക്സ് ജിനു 10പി, നമിത സുജിത്ത് 10 ആർ; 3. നിവേദ്യ വിനോദ് 10യു, എ ശർമ്മതി 10എസ്, ആർതർ ലോറൻസ് 10 ജി.
  • ക്ലാസ് മാഗസിൻ:1.11എൻ, 2.11ക്യൂ, 3.11എ.
  • ക്ലാസ് ന്യൂസ് ലെറ്റർ:1.12എൻ, 2.12എഫ്, 3.12ഇ.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!