മനാമ: ബഹ്‌റൈനിലെ ഭക്ഷണപ്രേമികളുടെ കൂട്ടായ്മയായ ബഹ്റൈൻ ഫുഡ് ലവ്വേഴ്‌സ് ഓണാഘോഷം സംഘടിപ്പിച്ചു. കലവറ റെസ്റ്റോറെന്റിൽ നടന്ന ഓണപരിപാടിയിൽ മുഖ്യാതിഥി ആയിരുന്ന ലുലു എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് നായരെ ബി ഫ് ൽ ഫൗണ്ടറും അഡ്‌മിൻസും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. രശ്മി അനൂപ് സ്വാഗതം പറഞ്ഞ സദസ്സിൽ ശ്രീജിത്ത് ഫെറോക് അധ്യക്ഷനായിരുന്നു.
ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് ഫൗണ്ടർ ആയ ഷജിൽ ആലക്കലിനെ മുഖ്യാഥിതി ഷെഫ് സുരേഷ് നായരും ബി എഫ് ൽ അഡ്മിൻ ടീമും മൊമെന്റോ നൽകി ആദരിച്ചു. അഡ്‌മിൻസ്മാരായ സീർഷ ആശംസയും വിഷ്ണു സോമൻ നന്ദിയും അർപ്പിച്ചു. ഫുഡ് ലവ്വേഴ്‌സ് അംഗങ്ങളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികൾ അരങ്ങേറി. ഷെഫ് സുരേഷ്‌നായരുമായി നടത്തിയ ഭക്ഷണത്തെപറ്റിയുള്ള സംവാദം അംഗങ്ങൾക്ക് ഉപകാരപ്രദമായി.
ഓണം ട്രഡീഷണൽ കോസ്റ്റും കോമ്പറ്റിഷൻ ഫാമിലി റൗണ്ട് വിജയികളായി അനിൽ മാരാർ, രമണി അനിൽ മാരാർ എന്നിവരേയും സിംഗിൾ റൗണ്ടിൽ അഫ്സൽ അബ്ദുള്ളയും സമ്മാനർഹരായി. പരിപാടിക്ക് മാറ്റുകൂട്ടിയ ഗായകരായ രാജാറാം ,ഷാജി സെബാസ്റ്റ്യൻ, രാജേഷ് ഇല്ലത്ത് എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കായി വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാപേരോടും ഉള്ള നന്ദി ബി എഫ് ൽ അറിയിച്ചു.