ഒന്നാണ് കേരളം ഒന്നാമതാണ് കേരളം എന്ന ബഹ്റൈന്‍ ഇടത് പക്ഷ പുരോഗമന കൂട്ടായ്മയുടെ വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് സല്‍മാനിയ പ്രതിഭ ഹാളില്‍ വെച്ച് നടത്തപ്പെടും
ജനാധിപത്യ മതേതരവിശ്വാസികളെ ഏറെ ആകുലപ്പെടുത്തുന്ന അനുഭവങ്ങളിലൂടെയാണ് ഇന്ത്യാ രാജ്യം ഇന്ന് കടന്നു പോകുന്നത്. ആയതിനാൽ കേരളത്തിൽ ആസന്നമായ പാലക്കാട് -ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും പാർലമെൻറ് മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പുകൾ വളരെയേറെ പ്രാധാന്യമേറിയതാണ്
നാടിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ പ്രവാസികളുടെ സാന്നിധ്യവും അവിഭാജ്യമായ ഈ കാലഘട്ടത്തില്‍
പാലക്കാട്- ചേലക്കര നിയമസഭാ മണ്ഡലത്തിലെയും വയനാട് പാർലമെൻറ് മണ്ഡലത്തിലെയും വോട്ടർമാരായ പ്രവാസികളുടെയും ഒപ്പം സമാന മനസ്കരുടെയും സംയുക്ത തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ബഹ്റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം കൺവീനർ സുബൈർ കണ്ണൂർ അഭ്യർത്ഥിച്ചു.
കണ്‍വെന്‍ഷന്‍ ലോക കേരള സഭ അംഗം സി.വി.നാരായണൻ ഉദ്ഘാടനം ചെയ്യും.
ബഹ്റൈനിലെ ഇടത് പക്ഷ രംഗത്തെ മുതിര്‍ന്ന നേതാക്കള്‍ സംബന്ധിക്കും.