മനാമ: മറാഇ 2024 അനിമൽ പ്രൊഡക്ഷൻ ഷോ നവംബർ 27ന് ആരംഭിക്കും. ബഹ്റൈന്റെ പ്രധാനപ്പെട്ട വാർഷിക ആഘോഷങ്ങളിലൊന്നാണിത്. ഡിസംബർ 1 വരെ ബഹ്റൈൻ ഇന്റർനാഷണൽ എൻഡ്യൂറൻസ് വില്ലേജിൽ നടക്കുന്ന ഈ മേളയിൽ അപൂർവ്വയിനം മൃഗങ്ങൾ, കന്നുകാലികൾ, കോഴികൾ തുടങ്ങിയവയുടെ പ്രദർശനം ഉണ്ടായിരിക്കും.
കന്നുകാലി സമ്പത്ത് വർദ്ധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. സന്ദർശകരുടെ പങ്കാളിത്തം കണക്കിലെടുത്ത് ഈ വർഷം അഞ്ചുദിവസമായിരിക്കും മേള നടക്കുന്നത്. അപൂർവ്വയിനം മൃഗങ്ങൾ, കന്നുകാലികൾ, കോഴികൾ തുടങ്ങിയവയുടെ പ്രദർശനം മേളയിലുണ്ടാകും.
മൃഗസംരക്ഷണമേഖലയിലെ തൊഴിലാളികൾക്കും ഫാം ഉടമകൾക്കും ഏറ്റവും പുതിയ അനുഭവങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കാൻ മേളയിൽ അവസരമുണ്ടാകും.