മനാമ: ബഹ്‌റൈനിൽ കടലിൽ നിന്നും പ്രവാസി യുവതിയുടെ മൃതദേഹം കണ്ടെത്തി. ബഹ്‌റൈൻ കോസ്റ്റ് ഗാർഡാണ് മൃതദേഹം കണ്ടെത്തിയത്. ഏഷ്യൻ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ബഹ്‌റൈൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
അസ്‌കർ മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കടലിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രക്ഷപ്പെടുത്തിയ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.