തൊഴിൽ, താമസ ലംഘനം; ബഹ്‌റൈനിൽ നിന്നും ഒരാഴ്ച്ചക്കിടെ 257 വിദേശ തൊഴിലാളികളെ നാടുകടത്തി

court

മനാമ: ബഹ്‌റൈനിൽ നിന്നും കഴിഞ്ഞ ഒരാഴ്ച്ചക്കിടെ നാടുകടത്തിയത് 257 വിദേശ തൊഴിലാളികളെയെന്ന് കണക്കുകൾ. തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച വിദേശ തൊഴിലാളികളെയാണ് നാടുകടത്തിയത്.

നവംബർ 3 മുതൽ 9 വരെയുള്ള കാലയളവിൽ വിവിധ ഗവർണറേറ്റുകളിലായി 1481 തൊഴിൽ പരിശോധനകൾ നടത്തിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. താമസ തൊഴിൽ നിയമലംഘനം നടത്തിയ 30 തൊഴിലാളികൾ അറസ്റ്റിലായി. ദേശീയത, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ, ജനറൽ ഡയറക്ടറേറ്റ് സിവിൽ ഡിഫൻസ്, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി, കോസ്റ്റ് ഗാർഡ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ക്യാമ്പയിനുകൾ നടത്തിയതായും അധികൃതർ വ്യക്തമാക്കി.

തൊഴിൽ, താമസ നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ വിവിധ തൊഴിലിടങ്ങളിൽ പരിശോധനകൾ ശക്തമാക്കും എന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!