ബഹ്‌റൈനിൽ വച്ച് മരണപ്പെട്ട ബ്രോസ് & ബഡ്ഡീസ് ക്രിക്കറ്റ് ടീം അംഗമായിരുന്ന സുനിൽ ജോർജിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ‘സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫി ഈ വർഷം ഡിസംബർ 6 ന് വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിന്റെ നാലാം സീസൺ മത്സരങ്ങളാണ് ഈ വർഷം നടക്കുക.
കഴിഞ്ഞ വർഷം ബഹ്‌റൈനിലെ 64 ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിജയകരമായി പൂർത്തിയാക്കിയ ടൂർണമെന്റിൽ ഈ വർഷം അതിലും കൂടുതൽ ടീമുകൾക്ക് അവസരം നൽകുമെന്ന് സംഘാടകർ അറിയിച്ചു. ബുസൈത്തീനിലെ വിവിധ ഗ്രൗണ്ടുകളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ബഹ്‌റൈൻ ഹാർഡ് ടെന്നീസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വൺഡേ ടൂർണ്ണമെന്റാണ് സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫി. ആകർഷകമായ സമ്മാനങ്ങളാണ് ടീമുകൾക് വേണ്ടി ഒരുക്കിയിരിക്കുന്നത്. രെജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 34125135 (അൻസാർ), 39778420 (അനീഷ്), 36282962 (രാജേഷ്), 33881409 (നിതിൻ ), 36111298 (ബഷീർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.