മനാമ: ബഹ്‌റൈനിൽ ടൂറിസം സീസണിന് ആവേശോജ്വല തുടക്കം. 2024-2025 ടൂറിസം സീസണിന് തുടക്കം കുറിച്ച് ആദ്യ ക്രൂസ് കപ്പൽ ബഹ്‌റൈൻ തീരത്തെത്തി.
ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് കപ്പലുകളിലൊന്നായ എംഎസ്‌സി യൂറിബിയയാണ് ഖലീഫ ബിൻ സൽമാൻ തുറമുഖത്തെത്തിയത്. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിന് സ്വീകരണമൊരുക്കിയത്.
വരും ദിവസങ്ങളിൽ നിരവധി ക്രൂസ് കപ്പലുകൾ ബ്‌ഹൈറൻ തീരത്തെത്തും. ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രൂസ് കപ്പലുകളെ ഉൾക്കൊള്ളാൻ പര്യാപ്തമാണ് തുറമുഖത്തെ ക്രൂസ് ടെർമിനൽ. യാത്രക്കാരെ തടസങ്ങളില്ലാതെ സ്വീകരിക്കാനും മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകാനുമുള്ള ശേഷി ഈ തുറമുഖത്തിനുണ്ട്.