മയ ക്കുമരുന്ന് കടത്ത് തടയൽ; വിവരക്കൈമാറ്റ സഹകരണത്തിന് അറബ് മേഖലയിൽ ഒന്നാം സ്ഥാനം നേടി ബഹ്‌റൈൻ

bahrain

മനാമ: മയക്കുമരുന്ന് കടത്ത് ശൃംഖലകളെ പിടികൂടുന്നതിലേക്ക് നയിച്ച മികച്ച പ്രവർത്തന വിവരക്കൈമാറ്റ സഹകരണത്തിന് അറബ് മേഖലയിൽ ഒന്നാം സ്ഥാനം നേടി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലിന്റെ ജനറൽ സെക്രട്ടറിയേറ്റ് സംഘടിപ്പിച്ച വാർഷിക അവാർഡുകളുടെ ഭാഗമായാണ് ബഹ്‌റൈന് ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്.

അംഗരാജ്യങ്ങളിലെ ലഹരി വിരുദ്ധ അധികാര കേന്ദ്ര തലവന്മാരുടെ കോൺഫറൻസിലാണ് അവാർഡ് സമ്മാനിച്ചത്. ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുള്ള ആൽ ഖലീഫയുടെ നിർദ്ദേശങ്ങളും പിന്തുണയുമാണ് മയക്കുമരുന്നിനെതിരെയുള്ള നടപടികളുടെ വിജയത്തിന് കാരണമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!