പ്ലെഷർ റൈഡേഴ്സ് ബഹ്റൈൻ (പി ആർ ബി) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈനിലെ ഇരുചക്രവാഹന ഗ്രൂപ്പായ പ്ലെഷർ റൈഡേഴ്സ് ബഹ്റൈൻ ഹമാല ലേബർ ക്യാമ്പിൽ വെച്ച് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ഈ ഇഫ്‌താർ വിരുന്നിലൂടെ ക്യാമ്പിലെ 130 തൊഴിലാളികൾക്ക് പ്രയോജനം ലഭിച്ചു. പി ആർ ബി ക്യാപ്റ്റൻ ഉമേഷ്, അജിത്, അരുൺ, രഞ്ജിത്, പ്രസാദ്, അനൂപ്, അനീഷ്, നിതിൻ, സാൽമൺ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.