ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റിയുടെ ഗുഡ് സമരിറ്റൻ അവാർഡ് ഡേവിസ് തൊമ്മാനക്ക്

New Project

മനാമ: ബഹ്‌റൈനിലെ സീറോ മലബാർ സൊസൈറ്റി രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മികച്ച സാമൂഹ്യ പ്രവർത്തകന് ഏർപ്പെടുത്തിയ ഗുഡ് സമരിററ൯ അവാർഡിന് മലയാളിയായ ഡേവിസ് തൊമ്മാന അർഹനായി. ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ അവാർഡ് സമ്മാനിച്ചു. നോർതേൺ അറേബ്യായുടെ അപ്പസ്തോലിക് വികാർ ബിഷപ്പ് അൽഡോ ബെരാർഡി സന്നിഹിതനായിരുന്നു.

നാല് പതിറ്റാണ്ടിലേറെക്കാലമായി ബഹ്‌റൈനിൽ ജോലിചെയ്യുന്ന ഡേവിസ് ബഹ്‌റൈനിലും കേരളത്തിലുമായി നിരവധി സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. ബഹ്‌റൈൻ മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ കോഡിനേറ്ററായിരുന്ന ഇദ്ദേഹം അവാലി കത്തീഡ്രൽ ദേവാലയത്തിലെ മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ കോഡിനേറ്ററും ബഹ്‌റൈൻ ഊരകം സെന്റ് ജോസഫസ് കമ്യൂണിറ്റി യുടെ രക്ഷാധികാരിയുമാണ്. ഇരിങ്ങാലക്കുട ഊരകം സ്വദേശിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!