പ്രവാചക അനുരാഗികളുടെ മനം കവർന്ന് SKSSF ബഹ്റൈൻ മദീന പാഷൻ 2024

New Project (1)

മനാമ: SKSSF ബഹ്റൈൻ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച മദീന പാഷൻ പ്രവാചക അനുരാഗികളുടെ മനം കവർന്നു. രണ്ടു സെഷനുകളിലായി നടന്ന മദീന പാഷൻ്റെ ആദ്യ സെഷനിൽ ഓൺലൈൻ വഴി രജിസ്‌റ്റർ ചെയ്ത 180 ൽ പരം വരുന്ന അംഗങ്ങൾ പങ്കെടുത്തു. എസ് കെ എസ് എസ് എഫ് ബഹ്റൈൻ വൈസ് പ്രസിഡണ്ട് അബ്ദുൽ മജീദ് ചോലക്കോട് അദ്ധ്യക്ഷത വഹിച്ച സെഷനിൽ സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും മുഖ്യാതിഥി SKSSF സ്റ്റേറ്റ് ഇസ്തിഖാമ കൺവീനർ മുജ്തബ ഫൈസി ആനക്കര മദ്ഹു റസൂൽ പ്രാഷണം നടത്തുകയും ചെയ്തു.

 

പ്രവാചകരുടെ ഹൃദയാകാരിയായ ജീവചരിത്രം വളരെ മനോഹരമായ രീതിയിൽ മുഖ്യാതിഥി സദസ്സിന് വിവരിച്ചു നൽകി. ഓരോ വ്യക്തിയുടെ ജീവിതത്തിലും അനന്യ മനോഹരമായ പ്രവാചക മാതൃകകൾ പ്രസരിപ്പിച്ചു മദീന ഒരു വികാരമായി പുതുതലമുറയ്ക്ക് പകർന്നു നൽകണമെന്ന് മദ്ഹ് പ്രഭാഷണ മദ്ധ്യേ മുജ്തബ ഫൈസി ആനക്കര സദസ്സിനെ ഉണർത്തി.മദീന പാഷൻ അമീർ അഷറഫ് അൻവരി പരിപാടി നിയന്ത്രിച്ചു SKSSF ബഹ്റൈൻ വൈസ് പ്രസിഡൻ്റ് സജീർ പന്തക്കൽ ആമുഖ ഭാഷണവും, ജോ. സെക്രട്ടറി ഷാജഹാൻ സ്വാഗതവും, ജോ. സെക്രട്ടറി അഹമ്മദ് മുനീർ നന്ദിയും പറഞ്ഞു. ഖവാലി,ബുർദ ,മദ്ഹ് ഗാനങ്ങളുമായി മദീന പാഷൻ്റെ ഒന്നാമത്തെ സെഷൻ അവസാനിപ്പിച്ചു.

 

സമാപന സെഷനായ മദീനാ പാഷൻ്റെ പൊതു സമ്മേളനവും ഏറെ ശ്രദ്ധേയമായി. “മുഹമ്മദ് നബി (സ്വ) പ്രകൃതവും പ്രഭാവവും” എന്ന പ്രമേയത്തിൽ പൊതുജനങ്ങൾക്കായി ഒരുക്കിയ സെഷനിൽ ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടനവും, മുജ്തബ ഫൈസി ആനക്കര പ്രമേയ പ്രഭാഷണവും നടത്തി.

സമസ്ത കേന്ദ്ര വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, വൈസ് പ്രസിഡണ്ടുമാരായ സയ്യിദ് യാസർ ജിഫ്രി തങ്ങൾ, മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ, ഹാഫിള് ഷറഫുദ്ധീൻ മൗലവി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, ജോയിൻ്റ് സെക്രട്ടറി കെ എം എസ് മൗലവി, ബഹ്റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ബഷീർ ദാരിമി ദാരിമി, സമസ്ത ബഹ്റൈൻ വിവിധ ഏരിയ നേതാക്കൾ, റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികൾ, ഉസ്താദുമാർ, എസ് കെ എസ് എസ് എഫ് കൺവീനർമാർ, വിഖായ അംഗങ്ങൾ, സമസ്തയുടെയും SKSSF ൻ്റെയും പ്രവർത്തകർ തുടങ്ങിയ പ്രവാചക സ്നേഹികൾ പങ്കെടുത്തു.

SKSSF ബഹ്റൈൻ വൈസ് പ്രസിഡണ്ട് അബ്ദുൽ മജീദ് ചോലക്കോടിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും ജോ. സെക്രട്ടറി മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!