ബിഡികെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

bdk

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ അൽ ഹിലാൽ സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ അദിലിയ ബ്രാഞ്ചിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് പ്രെഷർ, ക്രിയാറ്റിൻ (കിഡ്‌നി സ്ക്രീനിംഗ്), ബ്ലഡ് ഷുഗർ, എസ്‌ജിപിടി (ലിവർ സ്ക്രീനിംഗ്), യൂറിക് ആസിഡ്, ടോട്ടൽ കൊളസ്‌ട്രോൾ എന്നീ ടെസ്റ്റുകൾക്ക് പുറമെ റിസൾട്ടുമായി ഒരു തവണ ഡോക്ടർമാരെ കാണുന്നതിനുള്ള അവസരവും അൽഹിലാൽ മെഡിക്കൽ സെന്റർ സൗജന്യമായി ഒരുക്കിയിരുന്നു. ക്യാമ്പിൽ 180 പേർ പങ്കെടുത്തു.

ഐസിആർഎഫ് ചെയർമാൻ അഡ്വ: വി. കെ. തോമസ് മെഡിക്കൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. കെസിഎ പ്രസിഡണ്ട് ജെയിംസ് ജോൺ, ഡോ: പി. കെ. ചൗധരി (അൽ ഹിലാൽ), സാമൂഹിക പ്രവർത്തകൻ സയ്ദ് ഹനീഫ്, ഗുദൈബിയ കൂട്ടം ചീഫ് കോർഡിനേറ്റർ സുബീഷ് നട്ടൂർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് പ്രസിഡണ്ട് റോജി ജോൺ സ്വാഗതവും, ജനറൽ സെക്രട്ടറി ജിബിൻ ജോയ് നന്ദിയും രേഖപ്പെടുത്തി.

അൽഹിലാൽ മെഡിക്കൽ സെന്റർ മാനേജ്‌മെന്റ് പ്രതിനിധികളായ ഷിജിൻ വി. രാജു, അമൽ ബാലചന്ദ്രൻ, ബിഡികെ ട്രെഷറർ സാബു അഗസ്റ്റിൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, നിതിൻ ശ്രീനിവാസ്, രേഷ്മ ഗിരീഷ്, ധന്യ വിനയൻ, സലീന റാഫി, സഹ്‌ല ഫാത്തിമ, അബ്ദുൽ നാഫി, സിജോ ജോസ്, ഗിരീഷ് കെ. വി, സുജേഷ് എണ്ണക്കാട്, സുനിൽ മനവളപ്പിൽ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!