കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ 2024 പ്രഥമ ഉബൈദ് ചങ്ങലീരി കർമശ്രേഷ്ഠ അവാർഡ് കുട്ടൂസ മുണ്ടേരി ക്ക് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എ സമദ് സമർപ്പിച്ചു. ജില്ലാ കമ്മറ്റിക്ക് വേണ്ടി നിസാമുദ്ദീൻ മാരായമംഗലം ഷാൾ അണിയിച്ചു.45 വർഷത്തെ പ്രവാസ ജീവിതത്തിൽ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനത്തിന് അദ്ദേഹം നൽകിയ സംഭാവന മുൻനിർത്തിയാണ് അവാർഡിന് തെരഞ്ഞെടുത്തത്. കെഎംസിസി സംസ്ഥാന പ്രസിഡൻ്റ് ഹബീബ് റഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു . ഇൻമാസ് ബാബു പട്ടാമ്പി അധ്യക്ഷത വഹിച്ചു.
ഷംസുദ്ദീൻ വെള്ളികുളങ്ങര, അസൈനാർ കളത്തിങ്കൽ , കെ പി മുസ്തഫ, എസ് വി ജലീൽ, ഷറഫുദ്ദീൻ മാരായമംഗലം എന്നിവർ ആശംസകൾ നേർന്നു. കെഎംസിസി മുട്ടിപ്പാട്ട് സംഘത്തിന് ജില്ലാ കമ്മറ്റിയുടെ ഉപഹാരം ജില്ലാ ട്രഷറർ ഹാരിസ് വി വി തൃത്താല നൽകി. യൂസുഫ് മുണ്ടൂർ, അൻവർ സാദത്ത്, നൗഫൽ പടിഞ്ഞാറങ്ങാടി, നൗഷാദ് പുതുനഗരം,മാസിൽ പട്ടാമ്പി,അനസ് നാട്ടുകൽ,ഷഫീഖ് വല്ലപ്പുഴ,കരീം പെരിങ്ങോട്ട് കുറിശ്ശി,അൻസാർ ചങ്ങലീരി നേതൃത്വം നൽകി, ജിഷാദ് ഖിറാഅത്ത് അവതരിപ്പിച്ചു. നിസാമുദ്ദീൻ മാരായമംഗലം സ്വാഗതവും ആഷിഖ് പത്തിൽ നന്ദിയും പറഞ്ഞു.