ഐ.വൈ.സി.സി ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് വിതരണം ചെയ്തു

aycc

മനാമ / വയനാട് : ഐ.വൈ.സി.സി ബഹ്‌റൈൻ, ട്യൂബ്ലി – സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്‌കോളർഷിപ്പിന്റെ നാലാം ഘട്ട വിതരണം കെ.പി.സി.സി വർക്കിംഗ്‌ പ്രസിഡന്റ്‌ ടി സിദ്ധീഖ്, ഡി.സി.സി പ്രസിഡന്റ്‌ എൻ.ഡി അപ്പച്ചൻ എന്നിവർ വിതരണം ചെയ്തു.
അഭിനശ്രീ, ജംഷീന എന്നീ വിദ്യാർത്ഥിനികൾക്കാണ് പഠന മികവിന്റ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത്.

കെ.എസ്.യു ജില്ല പ്രസിഡന്റ്‌ അഡ്വ : ഗോകുൽദാസ്, മാധ്യമ പ്രവർത്തകൻ സുർജിത്ത് അയ്യപ്പത്ത്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജസ്‌വിൻ പടിഞ്ഞാറത്തറ, കോൺഗ്രസ്‌ നേതാവ് സാലി റാട്ടക്കൊല്ലി, ഐ.വൈസി.സി ബഹ്‌റൈൻ പ്രതിനിധികളായ ജോൺസൻ ഫോർട്ട്‌ കൊച്ചി, മൂസ കോട്ടക്കൽ, ഡോക്ടർ ആൻസി ഷിബിൻ അടക്കമുള്ളർ പങ്കെടുത്തു.

2021 മുതൽ നാല് വർഷങ്ങളിലായി തൃശൂർ, കാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ നൽകിയ വിദ്യാനിധി സ്കോളർഷിപ്പ് അടുത്ത വർഷങ്ങളിലും തുടർന്ന് പോകുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ, ട്യൂബ്ലി – സൽമാബാദ് ഏരിയ പ്രസിഡന്റ്‌ നവീൻ ചന്ദ്രൻ, സെക്രട്ടറി ഷാഫി വയനാട്, ട്രെഷറർ ഫൈസൽ പട്ടാമ്പി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!