മീറ്റ് ഐ.സി.ടി കോൺഫറൻസിന്റെയും ബഹ്റൈൻ ഇന്റർനാഷനൽ ടെക്നോളജി എക്സിബിഷന്റെയും (ബൈടെക്സ്) 12ാം പതിപ്പ് ഗൾഫ് കൺവെൻഷൻ സെന്ററിൽ തുടങ്ങി.
ഡിസംബർ മൂന്നു മുതൽ അഞ്ചുവരെയാണ് കോൺഫറൻസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പരിവർത്തന ശേഷിയും നവീകരണവുമാണ് ഈ വർഷത്തെ കോൺഫറൻസിന്റെ വിഷയം. അറിവ് പങ്കിടൽ, നെറ്റ് വർക്കിങ്, നൂതന ഡിജിറ്റൽ പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്യൽ എന്നിവക്കുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന പരിപാടി ഐ.സി.ടി കമ്പനികൾ, വ്യവസായ വിദഗ്ധർ, പ്രഫഷനലുകൾ, നവീനാശയക്കാർ എന്നിവരെ ഒന്നിപ്പിക്കും. ബഹ്റൈനിലെ ഐ.സി.ടി മേഖലയെ മുന്നോട്ടുകൊണ്ടുപോകുന്നതിനും സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ പ്രാദേശിക കേന്ദ്രമായി മാറ്റുന്നതിനും പരിപാടി അവസരമാകും.